സോളാറില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിന് തെളിവില്ല
തിരുവനന്തപുരം: സോളാര്‍ കേസിലെ രാഷ്ട്രീയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനെതിരേ ഉമ്മന്‍ചാണ്ടി നല്കിയ മാനഷ്ടക്കേസില്‍ വി.എസിന്റെ വാദങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍.
സരിത നായരുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിനുവേണ്ടി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി മൊഴി നല്കി. സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ച ശിവരാജന് കമ്മിഷന് ഇക്കാര്യം കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കമ്മിഷന് മുന്പില് ഹാജരായ പല സാക്ഷികളും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ ആര്‍ക്കുംതന്നെ ആരോപണങ്ങളുടെ വസ്തുത തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.
അതേസമയം കേസില്‍ എതിര്‍കക്ഷിക്കാരനായ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഇന്നലെയും കോടതിയില്‍ ഹാജരായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."