സഊദിയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്
ജിദ്ദ: ടൂറിസ്റ്റ് വിസയില്‍ സഊദിയിലെത്തുന്നവര്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിനും മൃതദേഹത്തെ അനുഗമിക്കുന്നതിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
പരമാവധി ഒരു ലക്ഷം റിയാല്‍ വരെയാണ് ചികിത്സാ കവറേജ് ലഭിക്കുക. പരിശോധന, ചികിത്സ, കിടത്തി ചികിത്സ, പ്രസവം, വാഹനാപകടങ്ങളിലെ പരുക്കുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ ഡയാലിസിസ്, മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കളുടെ ചികിത്സ, ആംബുലന്‍സ് സേവനം, ദന്ത ചികിത്സ, പരമാവധി 500 റിയാല്‍ വരെ ചെലവ് വരുന്ന ആന്റി ബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, അടിയന്തര സാഹചര്യങ്ങളില്‍ 5,000 റിയാല്‍ വരെ ചെലവ് വരുന്ന ഗര്‍ഭ, പ്രസവ പരിചരണങ്ങളും ചികിത്സകളും എന്നീ കവറേജുകള്‍ ലഭിക്കും.
മൃതദേഹം സ്വദേശത്തേക്കയക്കുന്നതിനു പരമാവധി 10,000 റിയാല്‍ വരെയും മൃതദേഹത്തെ അനുഗമിക്കുന്നതിന് കുടുംബാംഗത്തിന് പരമാവധി 5,000 റിയാല്‍ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."