HOME
DETAILS

വിശ്വാസ മാര്‍ഗത്തിലെ വ്യക്തിത്വ പാഠങ്ങള്‍

  
backup
June 19 2017 | 23:06 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af

അബൂഹുറൈറ (റ) വില്‍നിന്നു നിവേദനം: 'ഒരിക്കല്‍ പ്രവാചകന്‍ (സ) തന്റെ കൈപിടിച്ചുകൊണ്ട് അഞ്ചു കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു; നിഷിദ്ധങ്ങളെ സൂക്ഷിക്കുക, എങ്കില്‍ നീ ജനങ്ങളില്‍ ഏറ്റവും നല്ല ദൈവദാസനാകും. അല്ലാഹു നല്‍കിയതെന്തോ അതില്‍ തൃപ്തിപ്പെടുക, എങ്കില്‍ നീ ഐശര്യവാനാകും. അയല്‍ക്കാരനു നന്‍മ ചെയ്യുക, എങ്കില്‍ സത്യവിശ്വാസിയാകും. സ്വന്തത്തിനു ഇഷ്ടപ്പെടുന്നതു മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുക, നീ മുസ്‌ലിമാകും. അധികം ചിരിക്കരുത്, അതു മനസിനെ മരിപ്പിക്കും'.

സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും തെറ്റായ പ്രവണതകളും നിഷിദ്ധകാര്യങ്ങളും ഒഴിവാക്കുകയും വേണം. നല്ലതു ചെയ്യുന്നതോടൊപ്പം നിഷിദ്ധവും തുടര്‍ന്നാല്‍ കര്‍മങ്ങള്‍ നിരഥകമാണ്. വിദ്വേഷവും അസൂയയും മനസില്‍ ഇടംപിടിക്കരുത്. ആര്‍ത്തിയും ആഢംബരവും മനുഷ്യനെ വരിഞ്ഞുമുറുക്കുന്ന ദുരന്തമാണ്. ഉള്ളതുകൊണ്ടു തൃപ്തിപ്പെടാന്‍ മനസു പാകപ്പെടുത്തണം. ഐഹിക സുഖാസ്വാദനങ്ങളുടെ അതിരു മരണംവരെയെന്ന ബോധ്യമാണ് വേണ്ടത്. അനുഗ്രഹമായി ലഭിച്ച ജീവിതം അല്ലാഹുവിനെ അറിയാനും അവനു നന്ദി ചെയ്യാനുമുള്ള മാര്‍ഗമായി മാറണം. ദുനിയാവിലെ പരീക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതു മൗഢ്യമാണ്. സുഖലോലുപതയിലും അത്യാഗ്രഹങ്ങളിലും കഴിച്ചുകൂട്ടുന്നത് ആയുസ് വൃഥാവിലാക്കുകയാണ്.
പരസ്പര ബന്ധങ്ങള്‍ നിറഞ്ഞ വിശ്വാസികളുടെ ജീവിതത്തില്‍ കടമകളും കടപ്പാടുകളും ഏറെയുണ്ട്. നമുക്കെന്നപോലെ കൂടുംബത്തെയും അയല്‍പക്കത്തെയും സമൂഹത്തെയുമെല്ലാം പരിഗണിക്കേണ്ട ബാധ്യതയുമുണ്ട്. 'ആരെങ്കിലും ഐഹിക ലോകത്തുവച്ച് ഒരു മുസ്‌ലിമിനു വന്നുപെട്ട വല്ല വിപത്തും ദുരീകരിച്ചുകൊടുത്താല്‍ പാരത്രിക ലോകത്തുവച്ച് അവന് അനുഭവപ്പെടുന്ന വിഷമങ്ങളെ അല്ലാഹു ദുരീകരിച്ചുനല്‍കുന്നതാണ്. ആരെങ്കിലും തന്റെ സഹോദരന്റെ വല്ല ന്യൂനതയും രഹസ്യമാക്കിവച്ചാല്‍ നാളെ അവന്റെ ന്യൂനതകളെ അല്ലാഹു രഹസ്യമാക്കിവയ്ക്കുന്നതാണ്. ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു അനെയും സഹായിക്കുന്നതായിരിക്കും' (ഹദീസ്).
അയല്‍വാസിയെ തിരിച്ചറിയാത്തവിധം മതിലുകളുയരുന്ന പുതിയ സംസ്‌കാരം നമ്മുടെ ചിന്തകളെ സ്വാര്‍ഥമാക്കുകയാണ്. 'അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍പെട്ടവനല്ല' എന്നാണ് തിരുവചനം. സാഹോദര്യവും വിട്ടുവീഴ്ചയും പരസ്പര സഹകരണവും വിശ്വാസിയുടെ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ഗുണങ്ങളിലുള്ളവയാണ്. തിരുനബി (സ)യടെയും സ്വഹാബിമാരുടെയും ജീവിതശൈലിയാണ് ഇക്കാര്യത്തില്‍ മാതൃക. ഹിജ്‌റയുടെ വേളയില്‍ മദീനയില്‍ മുഹാജിറുകള്‍ക്ക് അന്‍സ്വാറുകളൊരുക്കിയ സ്‌നേഹ പ്രകടനങ്ങള്‍ ചരിത്രത്തിലെ ഉദാത്ത മാതൃകയാണ്. സാമൂഹിക ബാധ്യതയുടെ അടിസ്ഥാന മൂല്യങ്ങളെ പകര്‍ന്നുനല്‍കുന്നുണ്ട് അവരുടെ ചരിത്രങ്ങള്‍. തിരുനബി (സ)പറഞ്ഞു: 'മത വിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹത്തന്റെയും കാരുണ്യത്തിന്റെയും അനുകമ്പ കാണിക്കുന്നതന്റെയും ഉപമ ഒരു ശരീരത്തിന്റെ ഉപമപോലെയാണ്. ഒരവയവത്തിനു പോറലേറ്റാല്‍ മറ്റവയവങ്ങള്‍ ക്ഷീണിച്ചും ഉറക്കമിളച്ചും വിഷമത്തില്‍ പങ്കുവഹിക്കുന്നതു കാണാമല്ലോ (ഹദീസ്).
(എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago