കാലിഫോര്‍ണിയയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീ; ഒന്‍പത് മരണം
പാരഡൈസ്: കാലിഫോര്‍ണിയന്‍ നഗരമായ പാരഡൈസില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീ. ഇതിനകം ഒന്‍പതു പേര്‍ മരിക്കുകയും വ്യാപകമായ നാശനഷ്ടമുണ്ടാവുകയും ചെയ്തു.
തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. വാഷിംഗ്ടണില്‍ നിന്നുളള നൂറോളം അഗ്‌നിശമനാസേനാ ജീവനക്കാരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
70,000 ഏക്കര്‍ സ്ഥലത്തേക്ക് തീപടര്‍ന്നതായാണ് കഴിഞ്ഞദിവസം വന്ന റിപ്പോര്‍ട്ട്. ഇതിനകം 2000 ത്തില്‍ അധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. ഒന്നരലക്ഷത്തില്‍ അധികം പേരെ പ്രദേശത്തു നിന്ന് മാറ്റിപാര്‍പ്പിച്ചു.
ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്. കാട്ടുതീ നഗരത്തിലേക്കും പടര്‍ന്നു.
അഞ്ച് പേരെ വെന്തുമരിച്ച നിലയില്‍ കാറിനുളളില്‍ നിന്നാണ് കണ്ടെത്തിയത്. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം തീ പടര്‍ന്നു. ഇവിടെ പല വീടുകളും കത്തി നശിച്ചു. നഗരത്തിലേക്കും തീ പടര്‍ന്നതോടെ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്.
കാലാബസാസിലാണ് ടി.വി താരം കിം കര്‍ദാഷിയാന്‍ അടക്കമുളള നിരവധി താരങ്ങള്‍ താമസിക്കുന്നത്. നഗരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കിം ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. മാലിബുവിലുളള വീട്ടില്‍ നിന്നു മാറി താമസിച്ചതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടോറേയും പ്രദേശത്ത് നിന്നും മാറി താമസിച്ചതായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."