നിരോധിത പാന്‍ ഉല്പന്നങ്ങള് മലയോരത്ത് സജീവം
കുന്നുംകൈ: നിരോധനം ഏര്‍പ്പെടുത്തിയ വിവിധയിനം പാന്‍ മസാലകള്‍ മലയോരത്ത് സജീവമാകുന്നു. നിരോധിത പാന്‍ മസാലകളായ പാന്‍പരാഗ്, മധു, ഗുര്‍ക്ക എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇത്തരം ഉല്പന്നങ്ങള് വാങ്ങാന്‍ ആവശ്യക്കാരേറെയാണ്. ചിറ്റാരിക്കല്‍, പാലക്കുന്ന്, പരപ്പച്ചാല്‍, ഭീമനടി,നര്‍ക്കിലക്കാട് എന്നീ പ്രദേശങ്ങളിലെ ചെറിയ കടകള്‍ കേന്ദ്രീകരിച്ചാണു വില്പന നടക്കുന്നത്. ചില പ്രദേശങ്ങളില്‍ നടന്നും വില്പന നടത്തുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞമാസം മലയോരത്തെ ഒരു കച്ചവട സ്ഥാപനത്തില്‍ നിന്നു പാന്‍ മസാലകള്‍ ചിറ്റാരിക്കല്‍ പൊലിസ് പിടിച്ചെടുത്തിരുന്നു.
കര്‍ണാടകയില്‍നിന്നു ചെറിയ തുകക്കു കിട്ടുന്ന ഇത്തരം ഉല്പന്നങ്ങള്ക്കു വന്‍ തുക ഈടാക്കിയാണ് കച്ചവടക്കാര്‍ ലാഭം കൊയ്യുന്നത്. ഇതിനു പിന്നില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണു വില്പനയെങ്കിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇതിന്റെ ഉപയാഗം കൂടുന്നുവെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
ലഹരി മിഠായി പോലുള്ളവയുടെ വില്പനയും രഹസ്യമായി നടത്തുന്നതായി ആക്ഷേപമുണ്ട്.
ഇത്തരം വില്പനക്കെതിരേ ആരോഗ്യ വകുപ്പും പൊലിസും സ്ഥാപനങ്ങളില്‍ റെയ്ഡ് ശക്തമാക്കി തക്ക ശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."