വെള്ളരിക്കുണ്ട് ആര്.ടി ഓഫിസില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഇനി മുതല്‍ 'സാരഥി 'വഴി
കുന്നുംകൈ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലത്തിന്റെ സാരഥി സോഫ്റ്റ് വെയര്‍ മുഖാന്തിരം ഡ്രൈവിങ്ങ് ലൈസന്‍സ് ഏകീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ലൈസന്‍സിന് അപേക്ഷിക്കാന്‍ വെള്ളരിക്കുണ്ട് ആര്.ടി ഓഫിസില്‍ തുടക്കമായി.
വെള്ളരിക്കുണ്ട് ഓഫിസില്‍ അതിന്റെ ഭാഗമായി ആദ്യത്തെ ഓണ്‍ലൈനായുള്ള ലേണിങ്ങ് പരീക്ഷ ഇന്നലെ ആരംഭിച്ചു.
കേരളത്തില്‍ ആദ്യഘട്ടം എന്ന നിലയില്‍ 10 ഓഫിസുകളിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
ചൊവ്വ, വ്യാഴം വെള്ളി ദിവസങ്ങളിലാണ് ലേര്‍ണിങ്ങ് പരീക്ഷ നക്കുന്നത്. ഈ മാസം ഏഴിനുമുമ്പ് അപേക്ഷ സമര്‍പ്പിച്ച വെള്ളരിക്കുണ്ട് താലൂക്കിലുള്ള അപേക്ഷകര്‍ക്ക് പഴയ രീതിയില്‍ തന്നെയായിരിക്കും ലേര്‍ണിങ്ങ് പരീക്ഷ. ഇതിനായി കാഞ്ഞങ്ങാട് ഓഫിസിലേക്ക് ഫീസ് അടച്ച വെള്ളരിക്കുണ്ട് താലൂക്കിലുള്ളവര്‍ക്കും ഇവിടെ പഴയ രീതിയില്‍ പരീക്ഷ നടത്താവുന്നതാണ്.
സാരഥി വഴി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സ് ആണ് അനുവദിക്കുക.
ജനുവരിയോടു കൂടി ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും സാരഥി വഴിയും രജിസ്ട്രേഷന് സംബന്ധമായ സേവനങ്ങള്‍ ' വാഹന്‍' സോഫ്റ്റ് വെയര്‍ വഴിയായിരിക്കും നടക്കുകയെന്ന് ജോയിന്റ് ആര്.ടി.ഒ കെ. ഭരതന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."