HOME
DETAILS
MAL
ഡോക്യുമെന്ററികള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരേ ഹരജി
backup
June 19 2017 | 23:06 PM
കൊച്ചി: അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയില്‍ നാലു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ കഥ പറയുന്ന മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്, കശ്മിര് സര്‍വകലാശാല വിദ്യാര്‍ഥികളുടെ അഭിമുഖം ഉള്‍പ്പെടുത്തിയ ഇന്‍ ദി ഷാഡോ ഓഫ് ഫാളന്‍ ചിനാര്‍ എന്നിവയടക്കം നാലു ചിത്രങ്ങള്‍ക്കാണ് സെന്‍സര്‍ ഇളവ് നിഷേധിച്ചത്. അനുമതി നിഷേധിച്ചതിനെതിരേ ചലച്ചിത്ര അക്കാദമി കേന്ദ്രസര്‍ക്കാരിന് അപ്പീല്‍ നല്കി. ഇപ്പോള്‍ അപ്പീല്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് ചലച്ചിത്ര അക്കാദമി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."