HOME
DETAILS

മദ്യ ലഹരിയില്‍ വാഹനമോടിച്ചയാള്‍ ഇരുപതോളം വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു

  
backup
November 10 2018 | 06:11 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%ae%e0%b5%8b%e0%b4%9f%e0%b4%bf-2

ചാലക്കുടി: മദ്യലഹരിയില്‍ അമിതവേഗതയില്‍ വാഹനമോടിച്ചയാള്‍ ഇരുപതോളം വാഹനങ്ങളിടിപ്പിച്ച് തെറിപ്പിച്ചു.
അപകടത്തില്‍ രണ്ടരവയസുള്ള കുട്ടിയടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കലിക്കല്‍കുന്ന് ചൂണ്ടങ്ങപറമ്പില്‍ സതീഷന്‍(45), ചാലക്കുടി പല്ലിശേരി ലിജോന്റെ ഭാര്യ അനു(31)എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അനു ഇപ്പോഴും അബോധാവസ്ഥയിലാണ്. പല്ലിശേരി ലിജോ(39) ഇവരുടെ രണ്ടര വയസുള്ള കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ ബൈക്കാണ് ആദ്യം ഇടിച്ച് തെറിപ്പിച്ചത്. ചാലക്കുടി എസ്.എച്ച് കോളജിന് സമീപം കല്ലേലി വീട്ടില്‍ ജോസാണ് മദ്യലഹരിയില്‍ ടൗണില്‍ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചത്. വൈകീട്ട് 6.45ഓടെയായിരുന്ന സംഭവം. ആനമല ജങ്ഷനിലെ പമ്പിന് സമീപം മദ്യലഹരിയിലെത്തിയ ഇയാളുടെ ഇന്നോവ കാര്‍ നിരവധി ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു. നിരവധി പേര്‍ റോഡില്‍ വീണു. നാട്ടുകാര്‍ ബഹളം വച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോയ ഇയാള്‍ വീണ്ടും ബൈക്കുകളും കാറുകളും ഇടിച്ചുതെറിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ റോഡിന് ഇരുഭാഗത്തുമുള്ള വാഹനങ്ങള്‍ ഇടിച്ചിട്ടു. പലരും ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. ട്രങ്ക് റോഡ് ജങ്ഷന് സമീപം ഇരുചക്ര വഹാനങ്ങളില്‍ ഇടിച്ച ഇയാളുടെ ഇന്നോവ കാര്‍ ഓഫായി. ഇതിനിടെ ആനമല ജങ്ഷനില്‍ നിന്നുള്ളവരടക്കമുള്ള നാട്ടുകാര്‍ ഇയാളെ വലിച്ച് പുറത്തേക്കിറക്കി കൈകാര്യം ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. കെ.എസ്.ആര്‍.ടി.സി.ക്ക് സമീപം പരുത്തിപറമ്പില്‍ മുരുകേശന്‍(38), മുളന്തുരുത്തി വലിയത്തുപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ സേതു(29) എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മുരുകേശന്‍ കാല്‍നടക്കാരനും ബാക്കിയുള്ളവര്‍ ഇരുചക്ര വാഹനയാത്രികരുമായിരുന്നു. നിരവധി പേര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയെത്തിയിട്ടുണ്ട്. ടൗണില്‍ തിരക്കേറിയ സമയത്തായിരുന്നു സംഭവം. നോര്‍ത്ത് ജങ്ഷനിലായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പെട്ടേനെ. ഇടിയെ തുടര്‍ന്ന് ഇന്നോവ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. നിരവധി വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago