ദേശീയ പാത സ്ഥലമേറ്റെടുക്കല്‍; പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസിന്റെ നരനായാട്ട്
തൃപ്രയാര്‍: വലപ്പാട് ആനവിഴുങ്ങിയില്‍ ദേശീയപാത 66 ബൈപാസ് അളവെടുപ്പിനിടെ പൊലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം.
അളവെടുപ്പ് തടയാനെത്തിയ നാട്ടുകാരെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി. സമരസമിതിയുടെ തൊണ്ണൂറാം റിലേ നിരാഹാര സമര ദിനത്തിലാണ് യുദ്ധസമാനമായ സംഭവം അരങ്ങേറിയത്. ആനവിഴുങ്ങി കോളനി ഒന്നടങ്കം ഇല്ലാതാക്കുന്ന ബൈപാസ് അലൈന്‍മെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സമരസമിതി രംഗത്തെത്തിയത്. അളവെടുപ്പിനെതിരേ പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള തദ്ദേശവാസികളെ പൊലിസ് ക്രൂരമായി മര്‍ദിച്ചു. ആറ് സ്ത്രീകളടക്കം ഇരുപത്തി ആറ് പേരെ പൊലിസ് അറസ്റ്റു ചെയ്തു. രണ്ട് സ്ത്രീകളടക്കം ആറ് പേരെ വലപ്പാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനി സംരക്ഷണ സമിതി കണ്‍വീനര്‍ വി.കെ നിഷാദ്, നാട്ടിക ആനവിഴുങ്ങി ബൈപ്പാസ് വിരുദ്ധ സമിതി കണ്‍വീനര്‍ മി ഷോഹര്‍ഷ്, കണ്ണന്‍, ദാസന്‍ പി.വി, കെ.വി ശാന്ത, ശാന്തകുമാരന്‍ എന്നിവരാണ് ചികിത്സ തേടിയത്. നിഷാദിന്റെ വാരിയെല്ലിന് പരുക്കുണ്ട്.
വലിയ പൊലിസ് സന്നാഹത്തില്‍ ക്രൂരമായ ബലപ്രയോഗത്തിലൂടെയാണ് ദേശീയ പാത സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കന്നത്. വന്‍കിടക്കാരെ സംരക്ഷിച്ച് പാവങ്ങളുടെ കിടപ്പാടം കൈയേറുന്ന വികസനമാണ് നടക്കുന്നത്.
കുടിയിറക്കു വിരുദ്ധ സമിതി ചെയര്‍മാന്‍ പി.സി അജയന്‍, സി.പി.ഐ എം.എല്‍ സംസ്ഥാന കമ്മറ്റിയംഗം എന്‍.ഡി വേണു, മിഷോ ഹര്‍ഷ്, കെ.ബി രാഗേഷ്, പ്രീത താമി, ബീന ദാസ് അറസ്റ്റു ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."