19 കാരിയെ ബലാല്‍സംഗംചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ബി.ജെ.പിയുടെ കലാ- സാംസ്‌കാരിക വിഭാഗം നേതാവായ 61 കാരന്‍ അറസ്റ്റില്‍
ചെന്നൈ: 19 കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബി.ജെ.പിയുടെ കലാ- സാംസ്‌കാരിക വിഭാഗം നേതാവായ 61 കാരന്‍ അറസ്റ്റില്‍. സ്വകാര്യ നാഴ്‌സിങ് കോളജ് നടത്തുന്ന ശിവഗുരു ദുരൈരാജ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വിവാഹശേഷമാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞമാസം 11നാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. വിവഹം കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിദേശത്തേക്ക് പോയി. അടുത്തദിവസം തന്നെ പെണ്‍കുട്ടി വീട്ടില്‍ കുഴഞ്ഞുവീണു. ഇതോടെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നതെന്ന് ശിവഗംഗ ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
ഇതോടെയാണ് കോളജ് ഉടമയായ ബി.ജെ.പി നേതാവ് പലതവണ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ദുരൈരാജിന്റെ ഉടമസ്ഥതയിലുള്ള ശിവഗംഗയിലെ ഗുഡ്മാന്‍സ് നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനംചെയ്താണ് പീഡിപ്പിച്ചതെന്നും സംഭവം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി.
[caption id="attachment_781704" align="aligncenter" width="750"] ശിവഗുരു ദുരൈരാജ്[/caption]
ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ദുരൈരാജിനെതിരെ കേസെടുത്തത്. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്റെ പേരില്‍ ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും സൂചനയുണ്ട്. ഇതുസംബന്ധിച്ച് വനിതാ പൊലിസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്.
സംഭവത്തിന് പിന്നാലെ ദുരൈരാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് ശുപാര്‍ശനല്‍കിയതായി ശിവഗംഗം ജില്ലാ പാര്‍ട്ടി വക്താവ് അറിയിച്ചു. ബി.ജെ.പി കലാ- സാംസ്‌കാരിക വിഭാഗത്തിന്റെ ശിവഗംഗ ജില്ല അധ്യക്ഷനായിരുന്നു ദുരൈരാജ്.
Owner of nursing college arrested for raping teen in Tamil Nadu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."