മുതലമട അംബേദ്കര്‍ കോളനിയില്‍ വീണ്ടും ജാതിയുടെ പേരില്‍ മര്‍ദനം: എന്‍.സി.എച്ച്.ആര്.ഒ
പാലക്കാട:് കിഴക്കന്‍ മേഖലയിലെ ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയിലെ എറവാള സമുദായത്തിന് കൗണ്ടരുടെ മര്‍ദനം. കാലങ്ങളായി അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ കുടുംബത്തിനു നേരെയാണ് മേല്‍ജാതിക്കാരുടെ പരാക്രമം. പട്ടികജാതിക്കാരിയായ തുളസിമണിയും പട്ടികവര്ഗ്ഗക്കാരനായ മുരുകനും തമ്മില്‍ വിവാഹിതരായി ഇരുപത് വര്‍ഷമായിട്ട് ഇവിടെയാണ് വീട് വെച്ച് കഴിയുന്നത്. കവുണ്ടരുടെ വീടിന് മുന്‍വശത്താണ് ഈ കുടുംബവും താമസിക്കുന്നത്. ഇവര്‍ വിടൊഴിഞ്ഞ് എവിടെയെങ്കിലും പോകണമെന്നാണ് പ്രമാണിമാരുടെആവശ്യം. ഇതിനു മുമ്പ് കുടിവെള്ളത്തിനടക്കം അയിത്തം കല്പിച്ച ജാതിഗ്രാമത്തിലാണ് തൊട്ടുകൂടായ്മയുടെ പുതിയ മുഖം. മുടിമുറിക്കുന്നതിനും, തുണി തുന്നുന്നതിനും ജാതിവിവേചനം വെച്ചുപുലര്‍ത്തിയിരുന്നു. ക്ഷേത്രാരാധന വിലക്കിയിരുന്നു. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളെ വെല്ലുന്ന ജാതിവിവേചനമാണ് കിഴക്കനതിര്‍ത്തിയിലെ ജാതിഗ്രാമങ്ങളില്‍ ദലിതരും ആദിവാസികളും പേറുന്നത്. 2002ലും 2017ലും ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ ജാതിവിവേചനത്തിന്റെ ശക്തമായ ആവിഷ്കാരമാണ് കവുണ്ടന്മാരായ ഭൂസ്വാമിമാരില്‍ നിന്നും ചക്ലിയ ഇറവാല വിഭാഗങ്ങള്‍ നേരിട്ടത്.സി.പി.എം നവോഥാന മൂല്യങ്ങള്‍ വീണ്ടെടുക്കുവാന്‍ നവോഥാന സദസുകള്‍ സംഘടിപ്പിക്കുമ്പോഴാണ് ഇടതുപക്ഷം ഭരിക്കുന്ന മുതലമട ഗ്രാപഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ നിന്നും കുടിയൊഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് മേല്‍ജാതി മര്‍ദനം അരങ്ങേറിയത്. ഇത് മ്ലേച്ഛവും നീചവുമാണ്. എന്‍.സി.എച്ച്.ആര്.ഒ. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, മുരുകന്- തുളസിമണി ദമ്പതിമാരുടെ വീട് സന്ദര്‍ശിച്ച ശേഷംപറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കാര്ത്തികേയന്, കെ.വാസുദേവന്‍, രാജന് പുലിക്കോട്, കെ.മുരുകേശന് എന്നിവരും വിളയോടി ശിവന്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."