HOME
DETAILS
MAL
പൊലിസിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയില്ലെങ്കില്‍ സി.പിഐ അത് ചെയ്യും: പി.രാജു
backup
June 20 2017 | 09:06 AM
കൊച്ചി: പുതുവൈപ്പില്‍ സമരക്കാർക്കു നേരെയുണ്ടായ പൊലിസ് നരനായാട്ടില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. പൊലിസിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയില്ലെങ്കില്‍ സി.പിഐ അത് ചെയ്യുമെന്ന് സി.പി.ഐ എറണാങ്കുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. പുതുവൈപ്പിലെ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് എറണാങ്കുളം റെയ്ഞ്ച് ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഡി.സി.പി യതീഷ് ചന്ദ്ര പെരുമാറുന്നതെന്നും അങ്ങനെയുള്ള ഉദ്യോഗസ്ഥരെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും രാജു ചോദിച്ചു.
പൊലിസിനെ ഉപയോഗിച്ച് സമരം അടിച്ചൊതുക്കാനാണ് ശ്രമമെങ്കില്‍ സര്‍ക്കാരിന് നിരാശപ്പെടേണ്ടി വരുമെന്നും പി രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."