പകര്‍ച്ചപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍
കൊല്ലം: പകര്‍ച്ചപ്പനിക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ജനകീയ കമ്മിറ്റികളുടെ സഹായത്തോടെ കുറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും കുറേക്കൂടി ജാഗ്രത പാലിക്കണമെന്നും മേയര്‍ വി രാജേന്ദ്രബാബു പൊതുചര്‍ച്ചയ്ക്ക് മറുപടിയായി അഭിപ്രായപ്പെട്ടു. വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റികള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കൊതുകുനശീകരണം, ഉറവിടമാലിന്യസംസ്‌ക്കരണം എന്നിവയില്‍ മെച്ചപ്പെട്ട അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു.
ജനകീയ കമ്മിറ്റികളുടെ ഇടപെടല്‍ മൂലം പനി പടരുന്നത് തടയാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കഴിഞ്ഞതായി ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷന്‍ എസ് ജയന്‍ അറിയിച്ചു. നാല്‍പ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതുമൂലമാണ് മാലിന്യനിക്ഷേപം വീണ്ടുമൊരു പ്രശ്‌നമായി ഉയര്‍ന്നുവരുന്നതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പകര്‍പ്പനി ഏറ്റവും കൂടുതലുള്ള ജില്ലകളില്‍ രണ്ടാമത്തേതായി കൊല്ലം മാറിയിരിക്കുകയാണെന്ന് താമരക്കുളം ഡിവിഷന്‍ കൗണ്‍സിലര്‍ എ കെ ഹഫീസ് പറഞ്ഞു. മഴക്കാല പൂര്‍വശുചീകരണം അമ്പേ പരാജയമായതായാണ് പകര്‍ച്ചപ്പനി വ്യാപിക്കാന്‍ കാരണമായതെന്ന് ശക്തികുളങ്ങര ഡിവിഷന്‍ കൗണ്‍സിലര്‍ എസ് മീനാകുമാരി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."