ബുര്‍കിനഫാസോയില്‍ പള്ളിക്കുള്ളില്‍ വെടിവയ്പ്; 16 മരണം
വാഗദൂദു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയിലെ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെ സാല്‍മോസിയിലെ ഗ്രാന്‍ഡ് മസ്ജിദിന് ഉള്ളിലേക്ക് ആയുധവുമായെത്തിയ അക്രമികള്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. 13 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മൂന്നുപേര്‍ പിന്നീടും മരിച്ചു. ഗുരുതരമായ പരുക്കുകളോടെ രണ്ടുപേര്‍ ചികില്‍സയിലാണ്.
ആക്രമണത്തെത്തുടര്‍ന്ന് ഭയന്നുവിറച്ച പ്രദേശവാസികള്‍ വീട് വിട്ടിറങ്ങി മറ്റിടങ്ങളിലേക്കു താമസം മാറ്റിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണം നടന്നതെങ്കിലും ഇന്നലെ രാത്രിയോടെയാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ആക്രമണത്തിന് പിന്നിലുള്ള സംഘത്തെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്വവും ആറും ഏറ്റെടുത്തിട്ടില്ല. തീവ്രവാദസംഘടനകള്‍ പലപ്പോഴായി നടത്തിയ ആക്രമണത്തില്‍ രാജ്യത്ത് നൂറുകണക്കിനാളുകള്‍ക്ക് നേരത്തെ ജീവഹാനി സംഭവിച്ചിട്ടുണ്ട്. അതേസമയം, തീവ്രവാദത്തെയും വിദേശ സൈന്യത്തെയും എതിര്‍ത്ത് ഇന്നലെ വൈകീട്ട് ആയിരക്കണക്കിന് ജനങ്ങളാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സാന്നിധ്യമുള്ള, രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന അയല്‍രാജ്യമായ മാലിയില്‍ നിന്ന് ഈയടുത്തായി നിരവധി സായുധസംഘങ്ങളാണ് ബുര്‍കിനാഭാസോയിലേക്കു എത്തിയിരുന്നത്.
At least a dozen killed in Burkina Faso mosque attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."