ജയലക്ഷ്മി വധം: ഒളിവിലായിരുന്ന പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍
കളമശേരി: ജയലക്ഷമി കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍. തമിഴ് നാട്ടുകാരി ജയലക്ഷ്മി (26) യെ 2015 ജുലായ് ഒന്നിന് കാക്കനാട് റിക്കവാലിക്ക് സമീപം കനാല്‍ സൈഡില്‍ വെട്ടിക്കൊലപ്പെട്ടത്തിയ പ്രതി തമിഴ് നാട്ടുകാരന് തിരുവണ്ണാമല വാഴവെച്ചന്നൂര് മുരുകന് കോവില്‍ പെരുമാളിനെയാണ് പിടികൂടിയത്.
തൃക്കാക്കര അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ പി.പി ഷംസ്, കളമശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ജയകൃഷ്ണന്, എ.എസ്.ഐമാരായ അലിക്കുഞ്ഞ്, ലിബു തോമസ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ എല്‍ദോസ് ,സി.പി.ഒമാരായ മാഹിന്‍, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് തിരുപ്പതിക്കടുത്തുള്ള ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്.
ജയലക്ഷമിയെ വധിച്ച ശേഷം പെരുമാള്‍ വേളാങ്കണ്ണി വഴി ചെന്നൈയിലേക്ക് പോയി. പൊലിസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയയാളെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. വേളാങ്കണ്ണിയില്‍ നിന്ന് ഇയാള്‍ തിരുപ്പതിയിലേക്കും തുടര്‍ന്ന് മഹാരാഷ്ട്രയിലേക്കും പോയി. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ക്യാംപ് ചെയ്ത് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ ഇടയാക്കിയത്.
ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനും മറ്റുമായി ഇയാളെ സ്റ്റഡിയില്‍ വാങ്ങുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ജയകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."