HOME
DETAILS

സഊദി പ്രശ്‌നം; മന്ത്രിക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച നടപടി ദുരൂഹം: മുഖ്യമന്ത്രി

  
backup
August 05 2016 | 18:08 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട മലയാളികളെ സഹായിക്കാന്‍ സഊദിയിലേക്ക് പോകാനിരുന്ന മന്ത്രി കെ.ടി. ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ദുരൂഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സഊദിയില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന മലയാളികള്‍ക്ക് സഹായം ലഭ്യമാക്കാനും നിയമസഹായം കൂടുതല്‍ ലഭിക്കുന്നതിനും വേണ്ടിയാണ് കേരളത്തില്‍ നിന്ന് ഒരു മന്ത്രിയെ അയക്കാന്‍ തീരുമാനിച്ചത്.

പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരും സഊദി ഗവണ്‍മെന്റും വേണ്ടത് ചെയ്യുന്നില്ലെന്ന് കേരളസര്‍ക്കാരിന് അഭിപ്രായമില്ല. സഊദി ഗവണ്‍മെന്റ് പ്രശ്‌നത്തില്‍ ഇടപെട്ട് ചെയ്യുന്ന സേവനങ്ങള്‍ക്ക് നന്ദിയുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമായ നിലപാടാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം നടന്ന വിമാനഅപകടത്തില്‍ ദുബൈ വിമാനത്താവള അധികൃതരും മറ്റും സ്വീകരിച്ച അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ഇരുനൂറിലധികം ഇന്ത്യക്കാരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിമാനത്തിലുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു യു.എ.ഇ പൗരന്‍ അപകടത്തില്‍ മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. നമ്മുടെ നാട്ടിലുള്ളവര്‍ക്കുവേണ്ടി ജീവന്‍ വെടിഞ്ഞ ആ യുവാവിന്റെ കുടുംബത്തിന് കേരളത്തിന്റ പേരിലുള്ള നന്ദിയും കടപ്പാടും അനുശോചനവും അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നടപടി ഗുരുതര വീഴ്ചയെന്ന് '

തിരുവനന്തപുരം: ശമ്പളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കാന്‍ സഊദിയിലേക്ക് പോകാന്‍ മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത്രയും ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും ഒരു മന്ത്രിക്ക് ഗള്‍ഫില്‍ പോയി പ്രതിസന്ധിയില്‍പെട്ട മലയാളികളെ നേരില്‍ കാണാന്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. കേന്ദ്ര സര്‍ക്കാര്‍ തെറ്റു തിരുത്തി മന്ത്രിക്ക് അടിയന്തരമായി നയതന്ത്ര പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രചാരണം വില കുറഞ്ഞതെന്ന് കുമ്മനം

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നയതന്ത്ര പാസ്‌പോര്‍ട്ട് ചോദിച്ചുവാങ്ങാന്‍ കഴിയുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ ഏല്‍പിക്കുന്ന ദൗത്യ നിര്‍വഹണത്തിന് വിദേശത്ത് പോകാന്‍ നല്‍കുന്ന പാസ്‌പോര്‍ട്ടാണത്. കെ.ടി.ജലീലിനെ കേന്ദ്ര സര്‍ക്കാര്‍ ഒരു ദൗത്യനിര്‍വഹണവും ഏല്‍പിച്ചിട്ടില്ല. സഊദിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്ലരീതിയിലാണ് ഇടപെടുന്നതെന്ന് പാര്‍ലമെന്റില്‍ പോലും പ്രശംസിക്കപ്പെട്ടു.

കേന്ദ്രമന്ത്രി വി.കെ.സിങ് നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. അവിടെ ചെന്ന് ഒരു സംസ്ഥാന മന്ത്രിക്ക് ഒരു നയതന്ത്രവിഷയത്തിലും ഇടപെടാനോ പരിഹരിക്കാനോ കഴിയില്ല. 14 സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പ്രശ്‌നത്തില്‍പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ക്കും ഡിപ്ലോമാറ്റിക് വിസ നല്‍കി അങ്ങോട്ടയക്കാന്‍ കഴിയുമോ എന്നും കുമ്മനം ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ക്ഷീണമുണ്ടായെങ്കില്‍ അത് ചോദിച്ചുവാങ്ങിയതാണ്. സഊദിയില്‍ നേരത്തെ പ്രശ്‌നമുണ്ടായപ്പോള്‍ മന്ത്രിയായിരുന്ന കെ.സി.ജോസഫിന് അനുമതി നിഷേധിച്ച കാര്യവും കുമ്മനം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago