മിഥുനത്തിലും മഴയില്ല; നെല്‍കൃഷി അവതാളത്തില്‍
ആനക്കര: മിഥുനത്തിലും മഴയില്ല, മഴയെ കാത്തുള്ള കര്‍ഷകരുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. കഴിഞ്ഞ വര്‍ഷത്തിലും മഴ ലഭിക്കാത്തതിനാല്‍ നെല്‍കൃഷിയില്‍ വ്യാപകമായി നാശനഷ്ട്ടം ഉണ്ടായി. ഇതേ കാലാവസ്ഥയാണ് മഴ ലഭിക്കേണ്ട മിഥുനത്തിലും ഉണ്ടായികൊണ്ടിരിക്കുന്നത്.
എടവത്തില്‍ മഴ ലഭിക്കാത്തതിനാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ പൊടി വിത നടത്തുന്ന പാടങ്ങളില്‍ പൊടി വിത നടത്താന്‍ കഴിഞ്ഞിരുനില്ല. ഇപ്പോള്‍ ഒന്നാം വിള യിറക്കാനുള്ള ശ്രമം തുടങ്ങിയതോടെ മഴ വിട്ട് നിന്ന മട്ടാണ്.
മിഥുനം ഏഴു കഴിഞ്ഞിട്ടും പാടങ്ങളും തോടുകളും കിണറുകളും വെള്ളം നിറഞ്ഞിട്ടില്ല. ഇപ്പോള്‍ ജില്ലിയല്‍ പലയിടത്തും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. നേരത്തെ ഇടവത്തില്‍ ലഭിച്ച ചെറിയ ചെറിയ മഴയെ തുടര്‍ന്ന് കര്‍ഷകര്‍ പൊടി വിത നടത്തിയിരുന്നു. എന്നാല്‍ പൊടി വിത നടത്തിയ പാടങ്ങളില്‍ വെള്ളമില്ലാതെ നെല്‍ച്ചെടികള്‍ മുരടിച്ച് നില്‍ക്കുകയാണ്. ഇപ്പോള്‍ മുരടിപ്പിനോടൊപ്പം കളയും വ്യാപകമായിട്ടുണ്ട്.
പൊടിവിത നടത്തിയ പാടത്തെ നെല്ല് ച്ചെടി മുളച്ച് വന്ന 25 മുതല്‍ 30 ദിവസം വരെ കഴിഞ്ഞിട്ടും പാടങ്ങളില്‍ വെള്ളമില്ലാതെ വരണ്ട് കിടക്കുകയാണ്. മഴ ലഭിക്കാത്തതിനാല്‍ പൊടി പാടത്ത് വളം ചേര്‍ക്കാനും കഴിഞ്ഞിട്ടില്ല. പൊടി വിത നടത്താതെ ഒന്നാം വിളയിറക്കുന്ന പാടങ്ങളില്‍ വെള്ളമില്ലാത്തതിനാല്‍ പാടം ഉഴുത് മറിച്ച് നടില്‍ നടത്താനുള്ള തയ്യാറെടുപ്പുകളും നടത്താന്‍ കഴിഞ്ഞില്ല.
ഒന്നാം വിള നടത്തേണ്ട പാടശേഖരത്തിലേക്ക് നടാനുളള ഞാറ്റടി തയ്യാറാക്കാനുള്ള പാടങ്ങളിലും വെള്ളമില്ല. കഴിഞ്ഞിട്ടില്ല. മഴ വൈകുംതോറും ഞാറ്റടി തയ്യാറാക്കി ഒന്നാം വിള ഇറക്കാനുളള സമയം കഴിയുമെന്ന ആശങ്കയും കര്‍ഷകരിലുണ്ട്. ഒന്നാം വിള കൃഷി വൈകുന്നതോടെ മറ്റ് കൃഷിക്കും ഇത് ബാധിക്കും. കഴിഞ്ഞ വര്‍ഷം നേരിട്ട കൃഷിനാശത്തിന്റെ ഇരട്ടി നാശത്തിലേക്ക് മഴയില്ലങ്കില്‍ ചെന്ന് ചേരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
മഴയെ ആശ്രയിച്ച് നെല്‍കൃഷി മാത്രമല്ല കപ്പ, മരിച്ചീനി, ചേന, ചേമ്പ്, കാവത്ത്, ഓണക്കാല പച്ചക്കറി, പൂകൃഷി, നേന്ത്രവാഴ, നാടന്‍ വാഴ, കമുങ്ങ്, തെങ്ങ് കര്‍ഷകരുമുണ്ട്. ഓണക്കാലത്തേക്കായി പ്രത്യേക തയ്യാറാക്കിയ നേന്ത്രവാഴകളുടെ കാര്യവും ഇത്തവണ എന്താവുമെന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷം നേന്ത്രക്കായക്ക് നല്ല വില ലഭിച്ചിരുന്നു. വാഴയുടെ മാത്രമല്ല എടവം മിഥുനത്തില്‍ ലഭിക്കുന്ന മഴയെ തുടര്‍ന്നാണ് തെങ്ങ്, കമുങ്ങ് എന്നിവയുടെ തടം തുറന്ന് വളം ചേര്‍ക്കുന്നത്. ആദ്യം ലഭിച്ച മഴയില്‍ പലയിടത്തും ഇവയുടെ തടം തുറനെങ്കിലും മഴയില്ലാത്തതിനാല്‍ വളം ചേര്‍ക്കാതിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."