HOME
DETAILS

തെങ്കര പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 15ന്

  
backup
November 11, 2018 | 4:51 AM

%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 15ന് നടക്കും. ഭരണം പിടിച്ചടക്കാനും തിരിച്ചുപിടിക്കാനും ഇരു മുന്നണികളിലും തിരക്കിട്ട ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. എല്‍.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ സി.പി.എം7,സി.പി.ഐ1, ലീഗ്5, കോണ്‍ഗ്രസ്2, ബി.ജെ.പി1, സ്വതന്ത്രന്‍1 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് ഭരണം അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഇതോടെ പ്രസിഡന്റ് കെ.സാവിത്രിക്കും, വൈസ് പ്രസിഡന്റ് സി.എച്ച.് മുഹമ്മദിനും അധികാരം നഷ്ടപ്പെട്ടു. സന്ദര്‍ഭം മുതലെടുക്കാനുള്ള തീവ്ര ശ്രമമാണ് തുടര്‍ന്ന് യു.ഡി.എഫ് നടത്തിയത്. നിലവില്‍ പ്രാദേശിക തലത്തിലുള്ള സി.പി.എം-സി.പി.ഐ ചേരിപ്പോര് തുടരുന്ന സാഹചര്യത്തില്‍ ഏക സി.പി.ഐ അംഗമായ പ്രസന്നയുടെ പിന്തുണ യു.ഡി.എഫ് ഉറപ്പാക്കുന്നുണ്ട്. പൊതു വികാരം കണക്കിലെടുത്ത് ബി.ജെ.പിയും യു.ഡി.എഫിനൊപ്പം ചേരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ്‌ലീഗ്‌സി.പി.ഐബി.ജെ.പി വിശാലസഖ്യത്തിന് പഞ്ചായത്ത് സാക്ഷിയാവും. സി.പി.ഐ.എം, ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നാല്‍ ഏഴംഗങ്ങളുള്ള യു.ഡി.എഫിന് എല്‍.ഡി.എഫ് പാളയത്തിലുള്ള സ്വതന്ത്രന്‍ സി.എച്ച്. മുഹമ്മദിന്റെ പിന്തുണ നിര്‍ണായകമാവും. ഇതിനു വേണ്ടിയും അണിയറ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.
പഞ്ചായത്തില്‍ കെ.സാവിത്രി വീണ്ടും അധികാരത്തിലേറുന്നതില്‍ രോഷം പൂണ്ടാണ് സി.പി.എമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ നിലകൊള്ളുന്നതെന്നത് എല്‍.ഡി.എഫിന് വിനയായേക്കും. പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്ന് ഇവര്‍ അറിയിച്ചതായാണ് വിവരം. ഇവരോടൊപ്പം സി.പി.എമ്മിലെ മറ്റൊരു അംഗം കൂടി പിന്‍വലിയുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ കക്ഷിനിലയുടെ തുലാസില്‍ ഏഴംഗമുള്ള സി.പി.എമ്മിന്റെ തട്ട് ഉയരുന്നത് യു.ഡി.എഫിന് അദ്ധ്വാനം കൂടാതെ തന്നെ കാര്യങ്ങള്‍ എളുപ്പമാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  6 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago