തിരൂരിലെ വികസനം വഴിമുട്ടിച്ചതിന് മാപ്പുപറയണമെന്ന് നേതാക്കള്‍
തിരൂര്‍: തിരൂരിലെ വികസനം വഴിമുട്ടിച്ചതിന് തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടി ജനങ്ങളോട് മാപ്പു പറയണമെന്ന് എല്‍.ഡി.എഫ്. തിരൂര്‍ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ തിരൂര്‍ നഗരത്തിലെ മൂന്ന് പാലങ്ങളാണ് പ്രവൃത്തി പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലമെടുക്കാതെയാണ് കോടികള്‍ ചെലവഴിച്ച് താഴെപാലത്ത് പാലം പണിതത്.
റോഡിനായി സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് എം.എല്‍.എയോ സര്‍ക്കാരോ യാതൊരു ശ്രമവും നടത്തിയില്ലെന്നും എല്‍.ഡി.എഫ് തിരൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം യു.ഡി.എഫിന് ചെയ്യാത്തതാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വേഗത്തില്‍ നടപ്പിലാക്കുന്നത്. ഭൂവുടുയുമായി ചര്‍ച്ച നടത്തി റോഡിനായി 6 സെന്റ് ഭൂമി ഏറ്റെടുക്കാനാണ് നടപടിയായത്.
ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കേണ്ട എം.എല്‍.എ സമര പ്രഖ്യാപനം നടത്തി ഗള്‍ഫ് സന്ദര്‍ശനത്തിന് പോകുകയും ചെയ്തു. താഴെ പാലം പാലത്തിന് പുറമേ നഗരത്തിലെ ഓവര്‍ ബ്രിഡ്ജും തെക്കുമുറി ബൈപാസിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജും പാതിവഴിയില്‍ കിടക്കുകയാണ്.
ഈ പ്രവൃത്തികള്‍ക്കും എം എല്‍ എ എന്നനിലയില്‍ യാതൊരു വിധ മുന്‍കയ്യെടുക്കുന്നില്ലെന്നും എല്‍.ഡി.എഫ് നേതാക്കളായ അഡ്വ പി ഹംസക്കുട്ടി, പിമ്പുറത്ത് ശ്രീനിവാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."