'എന്റെ ആദ്യമാസത്തെ ശമ്പളം കണ്ട് ബാപ്പ കരഞ്ഞു. അത്ര വലിയ സംഖ്യ അദ്ദേഹം ജീവിതത്തില്‍ കണ്ടിട്ടില്ല!!' ഇത് ഐ.ഡി മുസ്തഫയുടെ പിതാവ്
സമ്മേളനം ആരംഭിക്കുകയായി. വേദിയില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നു. കോടികളുടെ ബിസിനസ് നടത്തുന്ന ചെറുപ്പക്കാരന്‍. അനുദിനം ഉയര്‍ച്ചയിലേക്ക് കുതിച്ചുകൊണ്ട് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച വ്യക്തി. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തും ഹാര്‍വാഡ് കെന്നഡി സ്‌കൂളിലും പ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ട, സര്‍വോപരി ധാര്‍മ്മികതയ്ക്കും മൂല്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ചെറുപ്പക്കാരന്‍. ജീവിതനേട്ടങ്ങള്‍ തനിക്ക് മാത്രം പോരാ, കഴിവുള്ള എല്ലാവര്‍ക്കും എത്തിപ്പിടിക്കാന്‍ സാധ്യമാവണം, അതിനായി കുട്ടികളെ സഹായിക്കണം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന ഒരു പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിലെ വേദിയില്‍ ആ യുവാവിന്റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നത് സ്വന്തം പിതാവായിരുന്നു!! കാര്യമായ വിദ്യാഭ്യാസമില്ലാത്ത, കൂലിത്തൊഴിലാളിയായിരുന്ന ആ ബാപ്പയ്ക്ക്, വിദ്യാസമ്പന്നര്‍ നിറഞ്ഞ ആ വേദിയില്‍ എന്ത് പ്രസക്തി എന്നാണോ അതാണ് നമ്മുടെ ചിന്താവിഷയമാവേണ്ടണ്ടത്.
ലോക പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍പ്പോലും തുടക്കത്തില്‍ത്തന്നെ ആ യുവാവ് തന്റെ വിജയങ്ങളുടെ നിമിത്തമായി ഓര്‍ത്തത് പി.സി അഹമ്മദ് ഹാജി എന്ന തന്റെ പിതാവിനെയായിരുന്നു. ആറാം ക്ലാസില്‍ തോറ്റ് പഠിപ്പ് നിര്‍ത്തി കൂലിപ്പണിക്കാരനാവാനിറങ്ങിയ മകനെ സ്‌കൂളിലേക്ക് തിരിച്ചയച്ചത് ആ പിതാവിന്റെ നിശ്ചയദാര്‍ഢ്യം ആയിരുന്നു. ഉലലേൃാശിമശേീി എന്ന വാക്കിന് ജീവിത വിജയത്തില്‍ എത്രയേറെ പ്രാധാന്യമുണ്ടണ്ട് എന്ന് ആ മനുഷ്യന് ബോധ്യപ്പെടുന്നതിന്റെ പ്രഥമ ഉദാഹരണമായത്, സ്വന്തം പിതാവിന്റെ ആ തീരുമാനം തന്നെയായിരുന്നു! താന്‍ ഇന്ന് ഹാര്‍വാഡില്‍ ദീപ്തവും പ്രൗഢവുമായ വേദിയില്‍ പ്രഭാഷണം നടത്തുന്ന ഈ നിമിഷത്തില്‍ ലോകത്ത് ഏറ്റവുമധികം സന്തോഷവാനായ മനുഷ്യന്‍ വാപ്പയായിരിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ടണ്ട്.
ഇഷ്ടആഹാരം വയറു നിറയെ കഴിക്കുക എന്നത് വല്ലപ്പോഴും മാത്രം കൈവരുന്ന ആര്‍ഭാടം മാത്രമായിരുന്നു ചെറുപ്പകാലത്ത്. ആറാം ക്ലാസില്‍ നിര്‍ത്തിയ പഠനം വീണ്ടണ്ടും തുടര്‍ന്നപ്പോള്‍ പഠന നിലവാരം ഉയര്‍ന്നു. ക്രമേണ, ക്ലാസില്‍ ഒന്നാമനായി. പ്രീഡിഗ്രിക്ക് കോഴിക്കോട്ടെത്തി. വയനാട്ടിലെ ഏറ്റവും സാധാരണക്കാര്‍ പഠിക്കുന്ന ഗവ. സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പാസായിവന്ന പയ്യന്, കോളജില്‍ ഇംഗ്ലീഷില്‍ എടുക്കുന്ന പാഠഭാഗങ്ങള്‍ മനസിലാക്കാനുള്ള ഭാഷാശേഷി പോലും ആദ്യകാലത്ത് ഉണ്ടണ്ടായിരുന്നില്ല. പക്ഷെഅതൊക്കെ മറികടന്ന് നല്ല വിജയം കരസ്ഥമാക്കി. ഇതോടെ എന്‍.ഐ.ടിയില്‍ എന്‍ജിനീയറിങ് പ്രവേശനം സാധ്യമായി. മകനെ പഠിപ്പിക്കാനുള്ള വക കണ്ടെണ്ടത്താനായി കുടുംബം അക്കാലത്ത് അനുഭവിച്ച ത്യാഗങ്ങള്‍ ആ യുവാവ് മറക്കുന്നില്ല. അത്ര ദരിദ്രമായിരുന്നു അക്കാലത്തെ സ്ഥിതി.
'എന്റെ ആദ്യമാസത്തെ ശമ്പളം കണ്ട് ബാപ്പ കരഞ്ഞു. അത്ര വലിയ സംഖ്യ അദ്ദേഹം ജീവിതത്തില്‍ കണ്ടണ്ടിട്ടില്ല!!' ഐ.ഡി മുസ്തഫ എന്ന പേരില്‍ ഏറെ പ്രശസ്തനായ വയനാട്ടുകാരന്‍ മുസ്തഫയുടെ ജീവിതമാണിത്. നേട്ടങ്ങളുടെ വലിയ ശാഖകളില്‍ നില്‍ക്കുമ്പോള്‍ മാതാപിതാക്കളുടെ ത്യാഗങ്ങളും സ്‌നേഹവും ഓര്‍ക്കാന്‍ സാധിക്കുന്ന, ശ്രമിക്കുന്ന എത്രപേരുണ്ടണ്ട് നമുക്കിടയില്‍ എന്നതാണ് വലിയ ചോദ്യം. പലപ്പോഴും അവയുടെ സ്വാധീനം മറക്കാനാണല്ലോ നമുക്ക് ചുറ്റുമുള്ള പലരും ശ്രമിക്കുന്നത്.
കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാതിരുന്ന പിതാവിന്റെ ദാനമാണ് എന്റെ ജീവിതം എന്ന് എ.പി.ജെ അബ്ദുല്‍കലാം അനുസ്മരിക്കുന്നുണ്ടണ്ട്. ഔപചാരിക വിദ്യാഭ്യാസമില്ലാതിരുന്ന പിതാവിന്റെ ആന്തരിക ജ്ഞാനത്തെയും വിവേകത്തെയും അത് തന്നില്‍ ചെലുത്തിയ സ്വാധീനത്തെയും കുറിച്ചൊക്കെ അദ്ദേഹം പല വേദികളിലും പുസ്തകങ്ങളിലും വിവരിച്ചിട്ടുണ്ട്. എ.പി.ജെയെ നാം ആദരിക്കുന്നതും സ്‌നേഹിക്കുന്നതും ഇത്തരം സ്വഭാവമഹിമ കൊണ്ടണ്ടുകൂടിയാണല്ലോ.
'കവിതയിലേക്കും വാല്‍മീകിയിലേക്കും ചെറുപ്പത്തിലേ എന്നെ കൂട്ടിക്കൊണ്ടണ്ടുപോയ അച്ഛനേയും ..........ഞാന്‍ ഈ സമയത്ത് സ്മരിക്കുന്നു' എന്ന് ജ്ഞാനപീഠം കിട്ടിയപ്പോഴുള്ള ആദ്യ പ്രതികരണത്തില്‍ത്തന്നെ കവി ഒ.എന്‍.വി കുറുപ്പ് അനുസ്മരിച്ചത് ഓര്‍ക്കുക.
ബിസിനസ് രംഗത്തെ പ്രതിഭയായ, വയനാട്ടുകാരനായ ആ ചെറുപ്പക്കാരനിലേക്ക് തിരിച്ചു വരാം. നിശ്ചയദാര്‍ഢ്യം അഥവാ ഡിറ്റര്‍മിനേഷന്‍ എന്ന വാക്ക് സ്വന്തം ജീവിതത്തിന്റെ ഭാഗമോ അടയാളമോ ആയതും ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ചതും അദ്ദേഹം വിവരിക്കുന്നുണ്ടണ്ട്. പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതെ ബിസിനസ് കൊണ്ടണ്ടുപോവണം എന്ന തീരുമാനം പ്രാവര്‍ത്തികമാക്കിയത് മൂല്യബോധത്തിന്റെ നല്ലൊരു അടയാളം! മൂല്യങ്ങളില്‍ ഉറച്ചുനിന്നാലും വിജയം സാധ്യമാണ് എന്ന് പുതുതലമുറയെ ഇത് ഓര്‍മപ്പെടുത്തുന്നു. വിജയത്തിലേക്ക് കൈപിടിച്ചവരെ മറക്കരുത് എന്ന വലിയ പാഠം പോലെ ഇവയും പ്രധാനം.
പതിറ്റാണ്ടുകള്‍ക്കിപ്പുറവും യേശുദാസ് എന്ന മഹാപ്രതിഭാശാലിയായ കലാകാരന്‍ തന്റെ അക്ഷരശുദ്ധിക്ക് നിദാനമായത് തന്റെ പിതാവായിരുന്നുവെന്നത് ഇന്നലെ ഒരു ചാനല്‍ഷോയില്‍ അനുസ്മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."