നാണമില്ലാതെ കോര്‍പറേഷന്‍: മാര്‍ഗമധ്യേ മാലിന്യം
കണ്ണൂര്‍: ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഫ്‌ളക്‌സ്‌ബോര്‍ഡുകളും തോരണങ്ങളും റോഡില്‍ നിന്നു നീക്കം ചെയ്യാനുള്ള ഉത്തരവ് തകൃതിയായി അധികൃതര്‍ പാലിച്ചെങ്കിലും നഗരത്തിലെ മാലിന്യങ്ങള്‍ ഇപ്പോഴും നടുറോഡില്‍ തന്നെ. കണ്ണൂര്‍ കലക്ടറേറ്റിനു വിളിപ്പാടകലെ ജെ. എസ് പോള്‍കോര്‍ണറിലെ ശങ്കരചാര്യ കംപ്യൂട്ടര്‍ സെന്റര്‍ പരിസരത്തെ നടുറോഡിലാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. സമീപത്തെ മാര്‍ക്കറ്റിലെ ചീഞ്ഞുനാറിയ പച്ചക്കറികള്‍ ചാക്കുകളിലായാണ് റോഡില്‍ തള്ളുന്നത്. രാത്രിസമയങ്ങളില്‍ കന്നുകാലികള്‍ മാലിന്യങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നുണ്ട്.മാലിന്യക്കൂമ്പാരം കാരണം കണ്ണൂര്‍ നഗരഹൃദയം ചീഞ്ഞുനാറുകയാണ്. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ ഇതിലുണ്ട്. ഇതുവഴി സഞ്ചരിക്കുന്നവരെ മൂക്കുപൊത്താന്‍ നിര്‍ബന്ധരാക്കുന്ന ദുര്‍ഗന്ധം, മാലിന്യങ്ങളുടെ പഴക്കം വെളിപ്പെടുത്തുന്നു.നഗരത്തിലെ കെ.വി.ആര്‍ ടവറിനു സമീപവും മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിക്കു സമീപവും മാലിന്യങ്ങള്‍ തള്ളുന്നത് രൂക്ഷമായിട്ടുണ്ട്. ഈഭാഗത്തെ മാലിന്യം നീക്കാനോ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനോ യാതൊരു നടപടിയും കോര്‍പ്പറേഷന്‍ അധികൃതര്‍ ഇതുവരെ എടുത്തിട്ടില്ല. കോര്‍പ്പറേഷന്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും മാലിന്യതള്ളുമ്പോള്‍ അവരെ കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് സമീപത്തെ വ്യാപാരികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."