ബി.സി.സി.ഐയുടെ ദാദ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തു. ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെയാണ് ഗാംഗുലിയാണ് ബി.സി.സി.ഐയുടെ അമരത്തെത്തുക എന്ന് വ്യക്തമായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ ബ്രിജേഷ് പട്ടേലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ ബ്രിജേഷിന് ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. സൗരവ് ഗാംഗുലി മാത്രമേ ഇപ്പോള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളു. ഈ മാസം 23ന് നടക്കുന്ന ബി.സി.സി.ഐയുടെ യോഗത്തില്‍ സെക്രട്ടറിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കഴിഞ്ഞ ദിവസം മുംബൈയില്‍ വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സൗരവ് ഗാംഗുലിയുടെ കാര്യത്തില്‍ തീരുമാനമായത്. ബി.സി.സി.ഐ മുന്‍ പ്രസിഡന്റുമാരായ എന്‍. ശ്രീനിവാസന്‍, അനുരാഗ് താക്കൂര്‍, മുന്‍ സെക്രട്ടറി നിരഞ്ജന്‍ ഷാ, മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല തുടങ്ങിയവരായിരുന്നു സുപ്രധാന യോഗത്തില്‍ പങ്കെടുത്തത്.
നേരത്തെ ഗാംഗുലിയും ശ്രീനിവാസനും അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ബ്രിജേഷ് പട്ടേലിനെ ബി.സി.സി.ഐ പ്രസിഡന്റാക്കാന്‍ പിന്തുണ തേടിയാണ് ശ്രീനിവാസന്‍ അമിത് ഷായെ കണ്ട@ത്. എന്നാല്‍ ഇതേദിവസംതന്നെ പ്രസിഡന്റാകാന്‍ താല്‍പര്യമു@െണ്ടന്ന് അറിയിച്ച് ഗാംഗുലിയും അമിത് ഷായെ സന്ദര്‍ശിച്ചു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരുടെ ഉന്നമനത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സൗരവ് ഗാംഗുലി വ്യക്തമാക്കി. മുന്‍പ് ഇക്കാര്യം സുപ്രിംകോടതി നിയോഗിച്ച ക്രിക്കറ്റ് ഭരണകാര്യ സമിതിയെ അറിയിച്ചിരുന്നു.
രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കായിരിക്കും കൂടുതല്‍ ശ്രദ്ധ. ഒപ്പം അഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ഇതു ര@ണ്ടാം തവണയാണ് ഒരു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബി.സി.സി.ഐയെ നയിക്കാനൊരുങ്ങുന്നത്. 65 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിസിയാനഗരത്തു നിന്നുള്ള മഹാരാജ്കുമാറാണ് ആദ്യമായി ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്തെത്തിയ നായകന്‍. നേരത്തെ സുനില്‍ ഗവാസ്‌കറും ശിവ്‌ലാല്‍ യാദവും പ്രസിഡന്റായെങ്കിലും നിയമനം താല്‍ക്കാലികമായിരുന്നു
2020 ജൂലൈവരെയാകും ഗാംഗുലിയുടെ നിയമനം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഗാംഗുലി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ബി.സി.സി.ഐയിലേക്ക് നാമനിര്‍ദേശം ചെയ്ത മറ്റുള്ളവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായും ട്രഷററായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരന്‍ അരുണ്‍ ധുമലും എത്തും.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ പോസ്റ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവര്‍ക്കു പുറമെ പുരുഷ, വനിതാ ടീമുകളുടെ ഓരോ പ്രതിനിധികള്‍, ഐ.പി.എല്‍ ഭരണസമിതി പ്രതിനിധി, ഒരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്നിവരെ കൂടി ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പുരുഷ ടീമിന്റെ പ്രതിനിധിയായി മുന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്‌വാദിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ കീര്‍ത്തി ആസാദിനെ തോല്‍പ്പിച്ചാണ് ഗെയ്ക്‌വാദ് പുരുഷ ടീമിന്റെ പ്രതിനിധിയായത്. ബി.സി.സി.ഐ ഉപദേശക സമിതി അംഗത്വം രാജിവച്ച ശാന്ത രംഗസ്വാമിയാണ് വനിതാ ടീം പ്രതിനിധി.
മുന്‍ ഡല്‍ഹി താരം സുരീന്ദര്‍ ഖന്ന ഐ.പി.എല്‍ ഭരണസമിതിയെ പ്രതിനിധീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയെ നിയോഗിച്ചിട്ടില്ല. ഈ നിയമനം 23ന് നടക്കുന്ന യോഗത്തിന് മുന്‍പ് ഉണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."