ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വിസ് പരീക്ഷ: വിജയത്തിളക്കത്തില്‍ ഷാനവാസ്
വാണിമേല്‍: യു.പി.എസ്.സി നടത്തുന്ന ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വിസ് എക്സാമില്‍ ഉന്നതവിജയവുമായി മലയാളി. ജില്ലയിലെ വാണിമേല്‍ സ്വദേശിയായ ചാലുപറമ്പത്ത് ഷാനവാസ് ആണ് മലയാളികള്‍ക്ക് അഭിമാനമായത്. ഇന്ത്യയിലെ എന്‍ജിനീയര്‍മാരുടെ മോഹപരീക്ഷയായ ഐ.ഇ.എസില്‍ ഒന്‍പതാം റാങ്ക് നേടിയാണു ഷാനവാസ് ശ്രദ്ധേയനായത്.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം എന്‍ജിനീയര്‍മാര്‍ക്കിടയില്‍ നടത്തുന്ന ഈ പരീക്ഷ അതീവ കഠിനമാണ്. കഠിനാധ്വാനവും സന്നദ്ധതയുമുള്ള പരീക്ഷാര്‍ഥികള്‍ക്ക് മാത്രം വിജയിക്കാവുന്ന പരീക്ഷയാണിത്. വാണിമേല്‍ ക്രസന്റ് ഹൈസ്കൂളില്‍നിന്ന് 2006ല്‍ എസ്.എസ്.എല്‍.സിയും പേരോട് ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് പ്ലസ് ടുവും പൂര്‍ത്തിയാക്കിയ ഷാനവാസ് കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് എക്സാമില്‍ 49-ാം റാങ്കും നേടി. അഖിലേന്ത്യാ എന്‍ജിനീയറിങ് എന്ട്രന്സില് ഉന്നത റാങ്കോടെ കാലിക്കറ്റ് എന്‍.ഐ.ടിയില്‍ പ്രവേശനം നേടിയിരുന്നു. അവിടുന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്ട്രീമില്‍ ബി ടെക് പഠനം പൂര്‍ത്തിയാക്കുകയും ചെന്നൈയിലെ കോഗ്നിസന്റ് സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
വിജയമോഹവും വിത്യസ്തമായ വഴിയിലെ സഞ്ചാരവും വലിയ സ്വപ്നങ്ങളും ചെന്നൈയില്‍നിന്ന് റിസൈന്‍ ചെയ്യുന്നതില്‍ ഷാനവാസിനെ എത്തിച്ചു. തുടര്‍ന്ന് ഹൈദരാബാദിലെ എ.സി.ഇ അക്കാദമിയില്‍ ഐ.ഇ.സ്, ഗൈറ്റ് പരീക്ഷകള്‍ക്കായി ഒരു വര്‍ഷത്തെ കഠിന പരിശീലനം നേടി. അഖിലേന്ത്യോ ഗൈറ്റ് പരീക്ഷയില്‍ 32-ാം റാങ്ക് നേടി. ഒ.എന്‍.ജി.സി മുംബൈയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെയാണ് നാട്ടുംപുറത്തുകാരനായ ഈ മിടുക്കന് ഐ.ഇ.എസ് എക്സാമില്‍ ഉന്നത റാങ്ക് നേടി മലയാളികള്‍ക്ക് അഭിമാനമായത്. വാണിമേല്‍ പൊന്നാണ്ടി അന്ത്രുവിന്റെയും ചെറുമോത്ത് കാരപ്പറമ്പത്ത് നസീമയുടെയും മകനാണ്. മുഹമ്മദ് ശഹീന്‍ അക്തര്‍, നിസാന നസ്റിന് സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."