ബ്രെക്‌സിറ്റോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ എതിരാളി: മെര്‍ക്കല്‍
ബെര്‍ലിന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ രണ്ടാ ഴ്ച മാത്രം ബാക്കിനില്‍ക്കെ ബ്രിട്ടന് മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍. ബ്രക്‌സിറ്റ് യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ ചൈനയേയും യു.എസിനേയും പോലെ ബ്രിട്ടനും ആഗോള വിപണിയില്‍ യൂറോപ്യന്‍ യൂണിയന്റെ എതിരാളിയായിരിക്കുമെന്ന് മെര്‍ക്കല്‍ ബ്രിട്ടനെ ഓര്‍മിപ്പിച്ചു.
അതേസമയം കരാറോടു കൂടിയോ കരാറില്ലാതെയോ ബ്രെക്‌സിറ്റ് നടക്കുകയെന്നതില്‍ അവ്യക്തത തുടരുകയാണ്. ഒരു കരാറോടെ ഒക്ടോബര്‍ 31നകം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോവുകയെന്നത് ബ്രിട്ടനെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്നതാണ് നിലവിലെ സ്ഥിതി. ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയും കാണാത്തതിനാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു ശേഷവും ചര്‍ച്ചകള്‍ തുടരേണ്ടിവരുമെന്ന് യൂറോപ്യന്‍ യൂണിയന്റെ പ്രധാന മധ്യസ്ഥനായ മൈക്കിള്‍ ബാര്‍നിയര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇതുവരെ 'പരീക്ഷിക്കപ്പെടാത്ത' ഒന്നായതിനാല്‍ അതിന്റെ അപകടസാധ്യത മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്ന് അംഗരാജ്യങ്ങളുടെ നയതന്ത്രജ്ഞരോട് ബാര്‍നിയര്‍ പറഞ്ഞു. ഈയാഴ്ചതന്നെ ഒരു കരാര്‍ യാഥാര്‍ഥ്യമാവണമെങ്കില്‍ ബോറിസ് ജോണ്‍സന്റെ ഭാഗത്തുനിന്നും കൂടുതല്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ബ്രക്‌സിറ്റ് കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. അത് പരിഹരിക്കുന്നതിനായി ബോറിസ് ജോണ്‍സണ്‍ ഐറിഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജോണ്‍സണ്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് യു.കെയുടെ മറ്റ് മേഖലകള്‍ക്കൊപ്പം 2021ല്‍ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്‍ വിടുമെന്നും എന്നാല്‍ കാര്‍ഷിക കാര്‍ഷികേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട യൂണിയന്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കുമെന്നും പറഞ്ഞിരുന്നു.
മാത്രവുമല്ല, പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരത്തോടെയായിരിക്കും അത് നടത്തുക. കൂടാതെ, യൂറോപ്യന്‍ യൂണിയന്‍ നിയമത്തില്‍ തുടരാന്‍ ഓരോ നാലുവര്‍ഷം കൂടുംതോറും അവര്‍ പാര്‍ലമെന്റംഗങ്ങളുടെ അംഗീകാരം തേടുകയും വേണം. എന്നാല്‍ അത് അംഗീകരിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറായില്ല.
എന്നാല്‍ ഐറിഷ് പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചക്കിടെ കസ്റ്റംസ് അതിര്‍ത്തി സ്ഥാപിക്കണമെന്ന തന്റെ മുന്‍ നിലപാടില്‍നിന്നും ജോണ്‍സണ്‍ പിന്മാറിയതായി യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കാന്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ടെന്നും പക്ഷെ, അത് സാധ്യമാകുമെന്നും പുറത്തുപോകാന്‍ തയാറായിരിക്കണമെന്നും ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് അവസാനമായി ഒരവസരംകൂടി നല്‍കണമെന്ന് ബാര്‍നിയര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."