തന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് ഹൈക്കോടതിയില്‍ ശ്രീധരന്‍പിള്ള; വിവാദപ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കി
കൊച്ചി: ശബരിമല നട അടക്കുന്ന വിഷയത്തില്‍ തന്ത്രിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ശ്രീധരന്‍പിള്ളയുടെ സത്യവാങ്മൂലം. വിവാദപ്രസംഗത്തിന്റെ വീഡിയോയും ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ ഹാജരാക്കി.
കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ തന്ത്രി തന്നെ വിളിച്ചുവെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതോടെ ശനിയാഴ്ച ഈ നിലപാടില്‍ നിന്ന് അദ്ദേഹം മലക്കം മറിയുകയും ചെയ്തിരുന്നു.
തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് ഓര്‍മ്മയില്ല. അന്നേ ദിവസം നൂറുകണക്കിന് കോളുകള്‍ വന്നിരുന്നു. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതിനെ മാനിക്കുന്നു. ബാക്കി അന്വേഷിക്കുന്നവര്‍ കണ്ടെത്തട്ടെ എന്നും ശ്രീധരന് പിള്ള പറഞ്ഞു.
ശ്രീധരന്‍പിള്ളയുടെ ഹരജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."