'ബെല്ലാരി രാജ' അഴിക്കുള്ളില്‍: കൈക്കൂലി കേസില്‍ ജനാര്‍ദ്ധന റെഡ്ഡി അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടകയില്‍ ഖനി മുതലാളി 'ബെല്ലാരി രാജ' എന്നു സ്വയം വിളിക്കുന്ന മുന്‍ ബി.ജെ.പി മന്ത്രി ഗലി ജനാര്ദ്ധനന് റെഡ്ഡി അറസ്റ്റിലായി. ഇന്നലെ രാത്രി രണ്ടര മണി വരെ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ജനാര്‍ദ്ധനെ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. കൈക്കൂലി കേസിലാണ് അറസ്റ്റ്.
ജനാര്‍ദ്ധന റെഡ്ഡിയുടെ അടുത്ത സഹായി അലി ഖാനും അറസ്റ്റിലായിട്ടുണ്ട്. നേരത്തെയും നിരവധി അഴിമതിക്കേസുകളുള്ള ജനാര്‍ദ്ധന റെഡ്ഡി മൂന്നു വര്‍ഷം ജയിലില്‍ കിടന്നിരുന്നു. ജാമ്യത്തിലിറങ്ങിയിരിക്കേയാണ് പുതിയ കേസില്‍ അറസ്റ്റിലായത്.
സ്വകാര്യ കമ്പനിയായ ആംബിഡന്റ് ഗ്രൂപ്പ് നടത്തിയ കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസ് ഒതുക്കാന്‍ വേണ്ടി ഉടമ സയിദ് അഹമ്മദ് ഫരീദില്‍ നിന്ന് ജനാര്‍ദ്ധന റെഡ്ഡി 21 കോടി രൂപ ആവശ്യപ്പെട്ടു. ഇതില്‍ 18 കോടി രൂപയുടെ സ്വര്‍ണവും ബാക്കി പണമായും റെഡ്ഡിക്ക് എത്തിച്ചുകൊടുത്തുവെന്നുമാണ് പരാതി.
മൂന്നുദിവസത്തെ തിരച്ചലിനെത്തുടര്ന്നാണ് റെഡ്ഡിയെ പൊലിസിനു കണ്ടെത്താനായത്. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. ബി.എസ് യെദ്യൂരപ്പയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു റെഡ്ഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."