ഇതരസംസ്ഥാന തൊഴിലാളികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് വൃത്തിഹീനമായ ചുറ്റുപാടില്‍ കൂട്ടമായി താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍.
കുറ്റിക്കോല്‍ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ നാട്ടുകാരും ഭീതിയിലാണ്. ബക്കളം കടമ്പേരി റോഡില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യ ലോഡ്ജാണ് വില്ലനാകുന്നത്.
ആറു മുറികളിലായി അറുപതോളം പേരാണ് ഇവിടെ താമസിക്കുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ചുറ്റുപാടില്‍ കഴിയുന്ന ഇവര്‍ക്ക് രണ്ട് ശുചിമുറി മാത്രമാണുള്ളത്. ഇതും വൃത്തിഹീനമാണ്.
കെട്ടിടമുടമയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പുതിയ കക്കൂസ് നിര്‍മിക്കാമെന്നു പറയുന്നതല്ലാതെ ഇതുവരെ ആവശ്യമായ ക്രമീകരണങ്ങള്‍ ഒന്നും ചെയ്തില്ലെന്നാണ് താമസക്കാര്‍ പറയുന്നത്.
ലോഡ്ജ് പരിസരത്ത് മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇതിനു മുകളില്‍ അല്‍പം മണ്ണ് ഇടുക മാത്രമാണ് ചെയ്തത്.
ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ മാലിന്യ പൈപ്പ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന റൂമിനടിയിലൂടെയാണ് കടന്നു പോകുന്നത്. പലയിടത്തും പൈപ്പ് പൊട്ടി മലിനജലം റൂമിനകത്ത് പടര്‍ന്നിട്ടുണ്ട്.
ഭക്ഷണാവശിഷ്ടങ്ങളും മലിനജലത്തില്‍ കൂടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. വൃത്തിഹീനമായ ചുറ്റുപാടില്‍ ആളുകള്‍ തിങ്ങി താമസിക്കുന്നതോടെ പകര്‍ച്ചവ്യാധി പിടിപെടുമെന്ന ഭീഷണിയിലാണ് നാട്ടുകാര്‍. നഗരസഭ മുന്‍കൈയെടുത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."