HOME
DETAILS

കശ്മീര്‍ ശാന്തം, വെറും ആയിരം പേരാണ് ഇപ്പോള്‍ ജയിലില്‍ ഉള്ളത്- വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ ന്യായീകരണവുമായി അമിത് ഷാ

  
backup
October 15 2019 | 03:10 AM

national-amit-shah-talks-kashmir-issue112

ജമ്മുകശ്മീര്‍: ജമ്മു കശ്മീരിലെ ദുരിതങ്ങളെ കുറിച്ച വാര്‍ത്തകള്‍ ഓരോന്നായി പുറം ലോകത്തെത്തുന്നതിനിടെ ന്യായീകരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ പരിപൂര്‍ണ ശാന്തതയാണ് ഇപ്പോഴുള്ളതെന്ന് അമിത് ഷാ അവകാശപ്പെട്ടു. ഇന്ത്യടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

'അവിടെ എവിടേയും കര്‍ഫ്യൂ ഏര്‍പെടുത്തിയിട്ടില്ല. വെടിവെക്കാന്‍(ഷൂട്ട് അറ്റ് സൈറ്റ്) ഉത്തരവിട്ടിട്ടില്ല. ആറ് പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമാണ് 144 പ്രഖ്യാപിച്ചത്. ആപ്പിള്‍ വ്യാപാരം സുഗമമായി നടക്കുന്നു. പതിയെ പതിയെ മാര്‍ക്കറ്റുകള്‍ ട്രാഫിക്കുകളും സജീവമാവുന്നു. ആകെക്കൂടി സാഹചര്യം നല്ലതാണ്. വെള്ളിയാഴ്ചകളില്‍ ആളുകള്‍ പള്ളികളില്‍ പോവുന്നുണ്ട്. ജമ്മുവിലും കശ്മീരിലും സ്ഥിതി ശ3ാന്തമാണ്. മൊബൈല്‍ സര്‍വ്വീസുകളും പുനഃസ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്' - അമിത് ഷാ ചൂണ്ടിക്കാട്ടി.

നേതാക്കളെയെല്ലാം മുന്‍കരുതല്‍ എന്നോണമാണ് തടവിലാക്കിയതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പുതിയ തീരുമാനങ്ങള്‍ ഉണ്ടായാല്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. ആരെങ്കിലും പ്രചോദിപ്പിക്കാന്‍ ഉണ്ടെങ്കില്‍ എതിര്‍പ്പ് കൂടും. അപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പ്രയാസമാവും. 4,000 ആളുകളെയാണ് കരുതല്‍ തടങ്കലില്‍ വെച്ചത്. ഇപ്പോള്‍ 1000 പേര്‍ മാത്രമാണ് ജയിലില്‍ ഉള്ളത്. അതില്‍തന്നെ 800പേര്‍ കല്ലേറില്‍ പിടിക്കപ്പെട്ടവരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ 370 ഉള്ളപ്പോള്‍ സമയത്ത് 11 വര്‍ഷം ശൈഖ് അബ്ദുല്ലയെ ജയിലില്‍ അടച്ചില്ലേ. അന്ന് കോണ്‍ഗ്രസ് ഒന്നും പറഞ്ഞില്ല. കാരണം അവര്‍ അധികാരത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടുമാസമായി അവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് മെഹ്ബൂബയും ഉമറും തടവില്‍ കഴിയുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്ന് സിവിലിയന്‍മാരെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയും ഷാ നിഷേധിച്ചു. ഒരു ബുള്ളറ്റു പോലും കശ്മീരില്‍ ഉപയോഗിച്ചിട്ടില്ലെന്നും ഒരാള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഷാ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  11 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  20 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago