വിദ്യാലയം സ്‌നേഹാലയമാക്കാം
നാളെയുടെ നന്മയ്ക്കായ് വിദ്യാര്‍ഥികളില്‍ വ്യക്തിത്വ , സാമൂഹിക- സാംസ്‌കാരിക സവിശേഷതകള്‍ വളര്‍ത്തുന്നവയാണ് നമ്മുടെ കലാലയങ്ങള്‍. അല്ലെങ്കില്‍ അതാണ് നമ്മുടെ ലക്ഷ്യം. എന്നാല്‍, വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ അതിന്റെ ലക്ഷ്യം തെറ്റിയാണ് സഞ്ചരിക്കുന്നത്.
ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുന്ന വിദ്യാലയങ്ങളില്‍ സ്‌നേഹത്തിന്റെ സുഗന്ധം ഉണ്ടായാല്‍ വിദ്യാര്‍ഥികള്‍ അതില്‍ അലിഞ്ഞ് ചേരും. വിദ്യാലയമാകുന്ന പൂന്തോപ്പില്‍ വിദ്യാര്‍ഥികളാം ചിത്രശലഭങ്ങള്‍ക്ക് വിദ്യയാം മധു പകര്‍ന്ന് നല്‍കുന്ന സുന്ദരമായ പുഷ്പങ്ങളായി അധ്യാപകര്‍ മാറലാണ് ഇതിന്റെ ആദ്യ വഴി. എങ്കില്‍ സ്‌കൂളും വിദ്യയും വിദ്യാര്‍ഥികള്‍ക്ക് ലഹരിയായി മാറും. അല്ലാതെ കടുത്ത ശിക്ഷണങ്ങളിലൂടെ ശിഷ്യരുടെ ദേഷ്യവും വെറുപ്പും അല്ലാതെ ഒന്നും ഗുരുക്കള്‍ക്ക് സമ്പാദിക്കാനാവില്ല. പട്ടിക്കൂട്ടില്‍ പൂട്ടിയിടലും മുഖം അടിച്ച് വികൃതമാക്കലും വര്‍ഗവര്‍ണ ആക്ഷേപങ്ങളും കൈരളിയുടെ അക്ഷര ഭൂമികയോട് വിട പറയലാവട്ടെ ഇനി നമ്മുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."