മഅ്ദനിക്കെതിരായ കേസ്: ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു തേടി
കൊച്ചി: ദേശവിരുദ്ധ പ്രവര്‍ത്തനത്തിനായി രഹസ്യ യോഗം ചേര്‍ന്നെന്ന് ആരോപിച്ച് ശാസ്താംകോട്ട പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു തേടി.
നിരോധിക്കപ്പെട്ട ഐ.എസ്.എസ് എന്ന സംഘടനയുടെ പേരില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന 25 വര്‍ഷം പിന്നിടുന്ന കേസിലെ സാക്ഷികളില്‍ പലരും ജീവിച്ചിരിപ്പില്ല. ചില സാക്ഷികള്‍ കേസിനെ പിന്തുണച്ചിട്ടുമില്ല. പൊലിസ് റെയ്ഡ് നടത്തി ആയുധമടക്കം പിടിച്ചെടുത്തെന്ന ആരോപണം സംശയകരമാണെന്നും കേസില്‍ തന്നെ ഒന്നാം പ്രതിയാക്കിയാണ് പൊലിസ് കുറ്റപത്രം നല്‍കിയതെന്നും മഅ്ദനി ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ തനിക്കെതിരേ പ്രോസിക്യൂഷന്‍ നടപടി തുടരുന്നത് നിയമ നടപടികളുടെ ദുരുപയോഗമാണെന്നും ദുഷ്ടലാക്കോടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നിമിത്തം പതിറ്റാണ്ടുകളായി ദുരിതം അനുഭവിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാണ് ഹരജിയിലെ മുഖ്യ ആവശ്യം.1992 ഡിസംബര്‍ 13നാണ് മഅ്ദനിയടക്കം 18 പേരെ പ്രതികളാക്കി പൊലിസ് കേസെടുത്തത്. രഹസ്യയോഗം നടക്കുന്നുവെന്നറിഞ്ഞ് നടത്തിയ റെയ്ഡില്‍ നാടന്‍ തോക്കുള്‍പ്പെടെ പിടിച്ചെടുത്തതായും കുറ്റപത്രത്തില്‍ പറയുന്നു. മഅദ്‌നിയുടെ അപേക്ഷ പ്രകാരം കേസിന്റെ തുടര്‍ നടപടികള്‍ എറണാകുളം അഡിഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. കേസില്‍ വിചാരണ നേരിട്ട ആറ് പ്രതികളെ 2016 ഓഗസ്റ്റ് 31ന് കോടതി കുറ്റവിമുക്തരാക്കി. കര്‍ണാടക ജയിലില്‍ കഴിയുന്ന മഅ്ദനിക്കെതിരേ വിചാരണ നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."