പ്രതിഷേധം ഫലം കണ്ടു: ഫാറൂഖ് കോളജില്‍ കെ.കെ മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങ് ഒഴിവാക്കി
കോഴിക്കോട്: സംഘ്പരിവാറിനനുകൂലമായി ചരിത്ര നിലപാട് സ്വീകരിക്കുന്ന കെ.കെ മുഹമ്മദിന് ഫാറൂഖ് കോളജില്‍ സ്വീകരണം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചു. കെ.കെ മുഹമ്മദിന് സ്വീകരണം നല്‍കാനായി അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷനായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഈ മാസം 19ന് നടക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ രംഗത്തു വന്നതിനെ തുടര്‍ന്നാണ് ചടങ്ങില്‍ നിന്നും മുഹമ്മദിനെ ആദരിക്കാനുള്ള തീരുമാനം സംഘാടകര്‍ പിന്‍വലിച്ചത്.
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കെ.കെ മുഹമ്മദിനെ ആദരിക്കാനായി എത്തുന്നത്. അലിഗഢ് പൂര്‍വ വിദ്യാര്‍ഥിയായ കെ കെ മുഹമ്മദ് കഴിഞ്ഞ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡ് ജേതാവായതിന്റെ ഭാഗമായാണ് സര്‍ സയ്യിദ് ദിനാചരണവുമായി ബന്ധപ്പെട്ട് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. എം.എസ്.എഫ് , എസ്.ഐ.ഒ തുടങ്ങിയ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ആദരിക്കല്‍ ചടങ്ങ് മാറ്റിയത്. നേരത്തെ തീരുമാനിച്ച പ്രകാരം ചടങ്ങ് നടക്കുമെന്നും എന്നാല്‍ കെ.കെ മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങ് ഒഴിവാക്കിയെന്നും അസോസിയേഷന്‍ പ്രസിഡണ്ട് അസ് ലം സുപ്രഭാതം ഓണ്‍ലൈനിനോട് പറഞ്ഞു.
ബാബരി പള്ളി ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നും ഉത്ഖനനത്തില്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്നും കൂലിക്ക് വേണ്ടി പേനയുന്തിയ കെ കെ മുഹമ്മദ് എന്ന സംഘപരിവാര്‍ ഉപാസകന് കാല് കുത്തി അശുദ്ധമാക്കാനുള്ളതല്ല ഈ അക്ഷരങ്ങളുടെ മലര്‍വാടിയെന്നും സര്‍ സയ്യിദിന്റെ സ്മരണ ദിനത്തില്‍ ഫാറൂഖ് കോളേജില്‍ നടക്കുന്ന ഈ പരിപാടിക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചിരുന്നു. ചടങ്ങ് നടക്കുന്ന ദിവസം പ്രതിഷേധം നടത്താനും പദ്ധതിയുണ്ടായിരുന്നു.
മുന്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് എം.എല്‍.എ നേരത്തെ തന്നെ ചടങ്ങില്‍ നിന്നും പിന്മാറിയിരുന്നു. ബാബരിയുള്‍പടെയുള്ള ചരിത്ര വിഷയങ്ങളില്‍ സംഘ്പിരവാര്‍ നിലപാടിനൊപ്പമായിരുന്നു കെ.കെ മുഹമ്മദ് എന്ന ആരോപണം നേരത്തേയും ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ട്രെയിനി എന്ന നിലിയില്‍ അയോധ്യയില്‍ ഉത്ഖനനത്തിന് വന്ന വ്യക്തിയാണ് കെ.കെ മുഹമ്മദെന്ന് ആര്‍ക്കിയോളജിക്കര്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.ബി ലാലും സംഘവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 197677 കാലഘട്ടില്‍ ഒരു ട്രെയിനിയായിട്ടാണ് പര്യവേഷണത്തിന് മുഹമ്മദ് എത്തിയതെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുഹമ്മദിന്റെ പേരില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."