HOME
DETAILS

പകര്‍ച്ചവ്യാധികളെ പടിക്കുപുറത്തു നിര്‍ത്താന്‍ ഔട്ട്‌ബ്രേക്ക് മോണിറ്ററിങ് യൂനിറ്റ്

  
backup
November 13 2018 | 04:11 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി രോഗത്തെ വേരോടെ പിഴുതെറിയാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഔട്ട്‌ബ്രേക്ക് മോണിറ്ററിങ് യൂനിറ്റ് സജ്ജമായി. കേരളത്തിന് പേടിസ്വപ്നമായി മാറിയ നിപാ വൈറസിന്റെ കടന്നുവരവിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികളെ തടയാന്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഔട്ട്‌ബ്രേക്ക് മോണിറ്ററിങ് യൂനിറ്റ് സംവിധാനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെതെന്നതുപോലെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പുത്തന്‍ സംവിധാനം എത്തിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി കെ.കെ ശൈലജടീച്ചര്‍ നടപടി സ്വീകരിച്ചിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ മെഡിസിന്‍, പീഡിയാട്രിക്, ഇന്‍ഫെക്ഷ്യസ് ഡിസീസ്, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി, പത്തോളജി, ഫോറന്‍സിക് മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ നോഡല്‍ ഓഫിസര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേസിന്റെ പ്രാധാന്യം അനുസരിച്ച് ന്യൂറോളജി, ഗ്യാസ്‌ട്രോ എന്റോളജി എന്നീവിഭാഗങ്ങളുടെ വിദഗ്‌ധോപദേശവും സ്വീകരിക്കും.പുതുതായി വരുന്ന സാംക്രമികരോഗങ്ങളെ വളരെ നേരത്തേ തന്നെ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അസ്വഭാവികമായ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും രോഗിയില്‍ കണ്ടാലോ അല്ലെങ്കില്‍ സംശയം തോന്നുകയോ ചെയ്താല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ ഔട്ട് ബ്രേക്ക് മോണിറ്ററിങ് യൂനിറ്റിനെ അറിയിക്കും. തുടര്‍ന്ന് രോഗിയെ നിരീക്ഷിക്കുന്ന യൂനിറ്റംഗങ്ങള്‍ രോഗവിവരങ്ങള്‍ ചര്‍ച്ച ചെയ്തശേഷം സാമ്പിളുകള്‍ മൈക്രോബയോളജി വിഭാഗത്തില്‍ എത്തിക്കും. അവിടെ ഒന്നില്‍കൂടുതല്‍ വൈറസുകളെയും ബാക്ടീരിയകളെയും ഒന്നിച്ചുകണ്ടെത്താനുള്ള മള്‍ട്ടിപ്ലക്‌സ് ഡി.സി.ആര്‍ എന്ന പരിശോധന നടത്തും. അതില്‍ കൃത്യമായ പരിശോധനാഫലം ലഭിച്ചില്ലെങ്കില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയക്കും. അങ്ങനെ എമര്‍ജിങ് ഇന്‍ഫെക്ഷനുകളും റീ എമര്‍ജിങ് ഇന്‍ഫെക്ഷനുകളുമെല്ലാം കണ്ടെത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാനും സാധിക്കും.
ഇനിയും മാരകമായ പകര്‍ച്ചവ്യാധികള്‍ക്ക് കടന്നുവരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് അവയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച പുത്തന്‍ സംവിധാനത്തിന് പൊതുജനങ്ങളില്‍ നിന്നും വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  24 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  38 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago