HOME
DETAILS

പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് നിയമസഭ സമിതി

  
backup
June 21 2017 | 18:06 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be-2

കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് നിയമസഭയുടെ പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ സമിതി. കാക്കനാട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികളും ആക്ഷേപങ്ങളും സംബന്ധിച്ച് ഹിയറിങ് നടന്നു. പട്ടികവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുണ്ടാകുന്ന കാലതാമസം ഗൗരവമായാണ് സമിതി കാണുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. 

ജില്ല കലക്ടറുടെയും താഴെയുള്ള താലൂക്ക് ബ്ലോക്ക് തലങ്ങളിലും വരെയുള്ള ഉദ്യോഗസ്ഥര്‍ കാലതാമസം കൂടാതെ പദ്ധതികള്‍ നടപ്പാക്കുകയും പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുക്കുകയും വേണം. പട്ടികവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കലക്ട്രേറ്റില്‍ പ്രത്യേക സംവിധാനം വേണം. നേരത്തേ ലഭിച്ച 10 പരാതികളും ഇന്നു ലഭിച്ച 17 പരാതികളുമടക്കം ഇന്നു പുതുതായി ലഭിച്ച 27 പരാതികളുമാണ് സമിതിക്കു മുന്‍പാകെ വന്നത്.
കുറുങ്കോട്ട ദ്വീപ് വികസനവുമായി ബന്ധപ്പെട്ട ഹൈബി ഈഡന്‍ എം.എല്‍.എ ഉന്നയിച്ച പരാതിയാണ് സമിതി ആദ്യം പരിഗണിച്ചത്. ദ്വീപിലേക്ക് പാലം നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സമിതി നിര്‍ദേശം നല്‍കി. കോളനിക്കുള്ളില്‍ റോഡ് നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം തീര്‍പ്പാക്കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി.
പെരുമ്പാവൂരിനു സമീപം പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട ജിഷയുടെ പിതാവ് രോഗ ശയ്യയില്‍ കഴിയുന്ന പാപ്പുവിന് സഹായം ലഭ്യമാക്കണമെന്ന പട്ടികജാതി, വര്‍ഗ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിവേദനം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.
എടവനക്കാട് പഞ്ചായത്തിലെ ചെമ്മിന്‍ കൃഷി മൂലം പട്ടികജാതി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന വി.കെ നിര്‍മലയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. മരട് വളന്തകാട്ടിലേക്ക് കോണ്‍ക്രീറ്റ് പാലവും ടാര്‍ റോഡും നിര്‍മ്മിക്കുന്നതിന് ശോഭ സിറ്റി സ്ഥലം വിട്ടു നല്‍കുന്നില്ലെന്ന പരാതിയില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനും കലക്ടറെ ചുമതലപ്പെടുത്തി.
കാക്കനാട് സര്‍ക്കാര്‍ യൂത്ത് ഹോസ്റ്റലില്‍ കരാട്ടെ ക്ലാസ് നടത്തുന്നതിന് അധിക വാടക ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി.
സമിതി അംഗങ്ങള്‍ എം.എല്‍.എമാരായ ബി സത്യന്‍, ചിറ്റയം ഗോപകുമാര്‍, വി.പി സജീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറിതോമസ് ചേറ്റുപറമ്പില്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago