പൂട്ടിയ മദ്യവില്പനശാലകള് തുറക്കാന്‍ ശ്രമം; അനില്‍ അക്കര ഹൈക്കോടതിയിലേക്ക്
വടക്കാഞ്ചേരി: അടച്ച് പൂട്ടിയ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ അവണൂര്‍ വെള്ളപ്പായയിലും കൈപ്പറമ്പിലെ അവണാവ് റോഡിലും പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യ വില്‍പ്പന ശാലകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി അനില്‍ അക്കര എം.എല്‍.എ രംഗത്ത്. ഹൈക്കോടതിയില്‍ നല്കിയ ഉറപ്പ് ലംഘിച്ചാണ് മദ്യവില്ലന ശാലകള്‍ തുറക്കാന്‍ ബെവ്കോ ശ്രമിയ്ക്കുന്നതെന്നും ഇതിനെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിയ്ക്കുമെന്നും അനില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സിയാണ് മദ്യശാല ആരംഭിയ്ക്കാന്‍ ആവശ്യമില്ലാത്തത്.
ലൈസന്‍സ് നിര്‍ബന്ധമാണ് എന്നാല്‍ കൈപറമ്പ്, അവണൂര്‍ പഞ്ചായത്തുകള്‍ വിദേശമദ്യവില്പ്പനയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മദ്യവില്പനശാല വീണ്ടും തുറക്കാന്‍ ശ്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും അനില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."