HOME
DETAILS

ഗതാഗതം വഴിമുട്ടി; റോഡിലെ കുഴികളടക്കാന്‍ നാട്ടുകാര്‍ രംഗത്ത്

  
backup
June 21 2017 | 19:06 PM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86

കയ്പമംഗലം: ഗതാഗതം വഴിമുട്ടിയപ്പോള്‍ റോഡിലെ കുഴികളടക്കാന്‍ ഒടുവില്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡില്‍ പെരിഞ്ഞനം പഞ്ചായത്തിലെ കാക്കാത്തിരുത്തി മുതല്‍ ആര്‍.വി.എച്ച്.എസ്.സ്‌കൂള്‍ വരെയുള്ള ഭാഗങ്ങളിലാണ് നാട്ടുകാരുടെ ശ്രമഫലമായി റോഡിലെ കുഴികളടച്ച് സഞ്ചാര സൗകര്യമൊരുക്കിയത്. കാലങ്ങളായി വളരെ ദുര്‍ഘടമായി കിടന്നിരുന്ന കാക്കാത്തിരുത്തി, പൊന്‍മാനിക്കുടം, ആര്‍.എം.വി.എച്ച്.എസ്.സ്‌കൂള്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ജനങ്ങളുടെ ആവശ്യം അധികൃതര്‍ അവഗണിച്ചതോടെയാണ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങിയത്. 

ഇതിനിടെ ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ ഒരു ഭാഗത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെറിയ രൂപത്തിലുള്ള അറ്റകുറ്റ പണികള്‍ നടത്തിയതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥ പൂര്‍ണമായി പരിഹരിക്കാന്‍ പഞ്ചായത്ത് തയാറാവാതിരുന്നതോടെയാണ് ഉപകരണങ്ങളുമായി നാട്ടുകാര്‍ റോഡിലിറങ്ങിയത്.
ദിവസവും അഞ്ഞൂറില്‍ പരം രോഗികള്‍ ചികിത്സ തേടിയെത്തുന്ന പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ആര്‍.വി.എച്ച്.എസ്.സ്‌കൂളിലേക്കും എത്തിപ്പെടാന്‍ വിദ്യാര്‍ഥികളടക്കം സഞ്ചാരത്തിനായി ഉപയോഗപ്പെടുത്തുന്ന റോഡാണിത്. ശോചനീയാവസ്ഥയിലായ ഈസ്റ്റ് ടുപ്പു സുല്‍ത്താന്‍ റോഡടക്കം പെരിഞ്ഞനത്തെ റോഡുകളുടെ ദുര്‍ഘടാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എയുടെ നേതൃത്വത്തില്‍ ആര്‍.വി.എച്ച്.എസ്.സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിരുന്നു.
വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്ന ഈ ഭാഗത്ത് മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ഇരുചക്ര വാഹന യാത്രികരടക്കം തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്.
വിദ്യാര്‍ഥികളടക്കമുള്ള നൂറ് കണക്കിന് യാതക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ശോചനീയാവസ്ഥിയിലായ കാക്കാത്തിരുത്തി ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡ് ഉടന്‍ പുനര്‍ നിര്‍മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago