HOME
DETAILS

അതിരുവിട്ടാല്‍ നടപടി

  
backup
October 17 2019 | 03:10 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf

 

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രചാരണ കോലാഹലങ്ങളില്‍ ഇടപെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പ്രചാരണം പല സ്ഥലങ്ങളിലും അതിരു വിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്കും 5 ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് യോഗവും പ്രചാരണ പരിപാടികളും നടത്തുന്നതിനാല്‍ ബുദ്ധിമുട്ട് നേരിടുന്നതായി കാട്ടി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു.
രാത്രി വൈകി അനുവദനീയമായതിലും കൂടുതല്‍ ശബ്ദത്തില്‍ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നതായും പാര്‍ട്ടികള്‍ യോഗങ്ങള്‍ നടത്തുന്നതിനാല്‍ ദേശീയപാതയില്‍ ഉള്‍പ്പെടെ ഗതാഗത തടസം ഉണ്ടാകുന്നതായും പരാതികള്‍ ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു വിവിധ ജില്ലകളില്‍നിന്നുള്ള പരാതിക്കാരുടെ ആവശ്യം. പരാതികളില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നു പൊലിസ് ഉറപ്പുവരുത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ഡി.ജി.പിയോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഡി.ജി.പി കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ എസ്.പിമാര്‍ക്കും നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago