HOME
DETAILS

ഉന്നത വിദ്യാഭ്യാസരംഗത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ ' ചിലരെ വിറളി പിടിപ്പിക്കുന്നു'

  
backup
October 17 2019 | 03:10 AM

kt-jaleel-on-allegation-against-him-783053-2

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ വിജയകരമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലരെയും വിറളി പിടിപ്പിക്കുന്നതായി മന്ത്രി കെ.ടി.ജലീല്‍. സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് നടത്തി വരുന്ന ചിട്ടകളും വ്യവസ്ഥകളും ഇഷ്ടപ്പെടാത്തവരാണ് ദുഷ്പ്രചരണങ്ങള്‍ പറഞ്ഞു പരത്തുന്നത്. ഇതേറ്റുപിടിച്ചുകൊണ്ട് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് നടത്താന്‍ പാടില്ലാത്ത കുപ്രചരണങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
മാര്‍ക്ക് ദാനത്തില്‍ മന്ത്രി ഇടപെട്ടു എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എം.ജി സര്‍വകലാശാല നടത്തിയ അദാലത്തിന്റെ ഉദ്ഘാടനത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത ദൃശ്യങ്ങള്‍ കാണിച്ചാണ് ആരോപണം ഉന്നയിക്കുന്നത്.
എന്നാല്‍ മോഡറേഷനില്‍ മന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്നത് അടിസ്ഥാന രഹിതമാണ്. അദാലത്തിന്റെ ഉദ്ഘാടനത്തിലല്ലാതെ അദാലത്തില്‍ തന്റെ അഭാവത്തില്‍ സെക്രട്ടറി പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അദാലത്തില്‍ ഒപ്പുവച്ചു എന്ന് പറയപ്പെടുന്ന രേഖകള്‍ കാണിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല.
മിനിറ്റ്‌സില്‍ സെക്രട്ടറിമാരുടെ പേര് വന്നു എന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് കുപ്രചരണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മോഡറേഷന്‍ എല്ലാ സര്‍വകലാശാലകളും സാധാരണയായി അനുവദിക്കാറുള്ളതാണ്. സിന്‍ഡിക്കേറ്റിന്റെ തീരുമാനമനുസരിച്ചാണ് സര്‍വകലാശാലകള്‍ മോഡറേഷന്‍ തീരുമാനിക്കുന്നത്. അക്കാദമിക് കൗണ്‍സിലിന്റെ അധികാരം വി.സിയില്‍ നിക്ഷിപ്തമാണ്. 2012ല്‍ യു.ഡി.എഫ് ഭരണകാലത്ത് കാലിക്കറ്റ് സര്‍വകലാശാലയിലും 20 മാര്‍ക്ക് മോഡറേഷന്‍ അനുവദിച്ചിരുന്നു. സമാനമായ സംഭവമാണ് എം.ജി സര്‍വകലാശാലയിലും സംഭവിച്ചത്. അദാലത്തുകള്‍ പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനാണ്. 150 വിദ്യാര്‍ഥികള്‍ക്ക് എം.ജി സര്‍വകലാശാലയില്‍ ഇത്തരത്തില്‍ അവസരം ലഭിച്ചു. എല്ലാ വിഷയങ്ങളിലും 90 ശതമാനം മാര്‍ക്ക് ഉണ്ടായിരുന്ന ശ്രീഹരി എന്ന വിദ്യാര്‍ഥി മൂല്യനിര്‍ണത്തിലെ പിഴവുകളിലൂടെ പരാജയപ്പെട്ടപ്പോള്‍ കെ.ടി.യു അദാലത്തിലൂടെയാണ് റീ വാല്യുവേഷന്‍ നടത്തി അഞ്ചാം റാങ്ക് നേടാനായത്. മൂല്യ നിര്‍ണയത്തിലെ പിഴവ് ശ്രീഹരിയുടെ ഭാവി തന്നെ ഇല്ലാതാക്കിയേക്കാവുന്ന സ്ഥിതിയില്‍ നിന്നുമാണ് മിടുക്കനായ വിദ്യാര്‍ഥി റാങ്ക് നേടി തിരിച്ചെത്തിയത്. ഇതൊന്നും ദാനമല്ല, അര്‍ഹതപ്പെട്ട അവകാശമാണെന്നും മന്ത്രി പറഞ്ഞു.

' ഈ ചോദ്യങ്ങള്‍ക്ക്
ഉത്തരമുണ്ടോ '


1. ഏത് നിയമപ്രകാരമാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കേരള സാങ്കേതിക സര്‍വകലാശാലയിലും എം.ജി സര്‍വകലാശാലയിലും അദാലത്തില്‍ പങ്കെടുത്തത്?
2. അദാലത്തുകളില്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് ദാനം തീരുമാനിച്ചത്?
3. എം.ജി.സര്‍വകലാശാലയില്‍ അദാലത്തില്‍ തീരുമാനിച്ച മാര്‍ക്ക് ദാനത്തിനുള്ള തീരുമാനം അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ട വൈസ് ചാന്‍സിലര്‍, അദ്ദേഹം തന്നെ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് അഞ്ച് മാര്‍ക്ക് വീതം ദാനം നല്‍കാന്‍ തിരുമാനിക്കുന്നതെങ്ങന?
4. ഏഴ് ദിവസത്തെ നോട്ടിസില്‍ പ്രത്യേക അക്കാദമിക് കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കാന്‍ വി.സിക്ക് അധികാരം ഉണ്ടെന്നിരിക്കെ അത് ചെയ്യാതെ അജണ്ടക്ക് പുറത്തുള്ള വിഷയമായി സിന്‍ഡിക്കേറ്റില്‍ ഈ മാര്‍ക്ക് ദാനം പരിഗണിച്ചതെന്തിന്?
5. അക്കാദമിക് കൗണ്‍സിലിന് മാര്‍ക്ക് ദാനം ചെയ്യാന്‍ അവകാശമുണ്ടോ?
6. ഫലം പ്രഖ്യാപിച്ച ശേഷം പാസ് ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ വര്‍ഷം ഏതെന്ന് പോലും പറയാതെ അഞ്ചു മാര്‍ക്ക് വീതം ദാനം ചെയ്യാന്‍ സിണ്ടിക്കേറ്റ് തിരുമാനിച്ചത് ഏത് നിയമ പ്രകാരം?
7. നഴ്‌സിംഗ് മാര്‍ക്ക് ദാനത്തില്‍ പരീക്ഷ കമ്മിറ്റിയുടെ ശുപാര്‍ശ നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടും, വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റിന്റെയോ അക്കാദമിക് കൗണ്‍സിലിന്റെയോ അധികാരം ഉപയോഗിച്ചത് ചട്ടപ്രകാരമാണോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago