നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ കൈയോടെ പിടികൂടി
നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ വീണ്ടും മാലമോഷണം. അമ്മയോടൊപ്പം എത്തിയ കുഞ്ഞിന്റെ മാല തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെ രോഗികളുടെ ബന്ധുക്കളും ജീവനക്കാരും പിടികൂടി പൊലിസിലേല്‍പ്പിച്ചു.
ആഭരണം തിരികെ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പരാതിയില്ലാത്തതിനാല്‍ പൊലിസ് കേസെടുത്തില്ല. ഞായറാഴ്ച ജില്ലാ ആശുപത്രിയില്‍ ഒ.പി അവധിയായതിനാല്‍ ഇന്നലെ ഒ.പിയിലും, അത്യാഹിത വിഭാഗത്തിലും നല്ല തിരക്കായിരുന്നു. തിരക്കുള്ള സമയങ്ങളിലെ സ്വര്‍ണാഭരണം കവരുന്ന സംഭവങ്ങള്‍ ഇവിടം തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 9 സമാന കേസുകളാണ് ഇവിടം അരങ്ങേറിയത്. മോഷ്ടാക്കളെ തിരിച്ചറിയുന്നതിന് സി.സി.ടി.വി സംവിധാനം വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. നല്ല തിരക്കുള്ള സമയങ്ങളില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് കഴിയാതെ വരുന്നതാണ് മോഷ്ടാക്കള്‍ക്ക് തുണയാകുന്നത്. ആശുപത്രിയിലെത്തുന്ന സ്ത്രീകളും കുട്ടികളും സ്വര്‍ണാഭരണങ്ങളണിഞ്ഞ് വരുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവും അധികൃതര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."