കോണ്‍ഗ്രസുകാരുടെ 'കസിന്‍സ്' ആണോ കുടിയേറ്റക്കാര്‍; എന്‍.ആര്.സി വിമര്‍ശനത്തിനെതിരെ അമിത് ഷാ
ന്യൂഡല്‍ഹി: എന്‍.ആര്.സിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എന്തു കൊണ്ടാണ ദേശീയ പൗരത്വ പട്ടികയെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങളുടെ ബന്ധുക്കളാണോ കുടിയേറ്റക്കാരെന്ന് അദ്ദേഹം പരിഹസിച്ചു.
'രാഹുല്‍ എന്തുകൊണ്ടാണ് ദേശീയ പൗരത്വ പട്ടികയെ എതിര്‍ക്കുന്നത്? ഈ അഭയാര്‍ഥികള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആണോ? അഭയാര്‍ഥികള്‍ എവിടെ പോകും, എന്തുകഴിക്കും എന്നൊക്കെ രാഹുലും ഭൂപീന്ദര്‍ സിങ് ഹൂഡയും ആശങ്കപ്പെടുന്നത് എന്തിനാണ്?'- അമിത് ഷാ ചോദിച്ചു.
2024ഓടെ രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലും ഭൂപീന്ദര്‍ സിങും എതിര്‍ക്കട്ടെ. 2024ഓടെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും രാജ്യത്ത് നിന്നും പുറത്താക്കുക തന്നെ ചെയ്യുമെന്ന് താന്‍ ഉറപ്പ് തരുന്നു. കുടിയേറ്റക്കാര്‍ ശല്യവും ഭാരവുമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."