വടക്കാഞ്ചേരിയിലെ സമരദിനം നഗരം മണിക്കൂറുകളോളം സ്തംഭിച്ചു
വടക്കാഞ്ചേരി: ജനങ്ങള്‍ക്ക് തലവേദനയായി പട്ടണം ഇന്നലെ പ്രക്ഷോഭത്തിന്റെ വേലിയേറ്റത്തിന് സാക്ഷ്യം വഹിച്ചു.
കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, ബി.ജെ.പി സംഘടനകളാണ് പരസ്പരം പോര്‍വിളി മുഴക്കി തെരുവിലിറങ്ങിയത്. ഒരേ സമയത്തു നടന്ന സമരങ്ങള്‍ ജനദ്രോഹമായി മാറുകയും പട്ടണം മണിക്കൂറുകള്‍ സ്തംഭിയ്ക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഏറെ തിരക്കുള്ള സമയത്ത് സംസ്ഥാന പാതയില്‍ നടന്ന സമരങ്ങള്‍ ഗതാഗത സംവിധാനം താറുമാറാക്കി.
നഗരസഭയുടേത് ജനദ്രോഹമാണെന്നും സാധാരണക്കാരെ വെല്ലുവിളിക്കുന്ന ഭരണമാണെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നഗരസഭ ആസ്ഥാനത്തേയ്ക്കു മാര്‍ച്ച് നടത്തിയത്.
വടക്കാഞ്ചേരി ഫൊറോന പള്ളി പരിസരത്തു നിന്നും ഓട്ടുപാറ താളം തിയറ്റര്‍ പരിസരത്തുനിന്നും രണ്ടു മാര്‍ച്ചുകളാണ് നടന്നത്. നഗരസഭ ഓഫിസിനു മുന്നില്‍ അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. സി. വിജയന്‍ അധ്യക്ഷനായി. കെ. അജിത്കുമാര്‍, ജിജോ കുരിയന്‍, എന്‍.ആര്‍ രാധാകൃഷ്ണന്‍. ഷാഹിദ റഹ്മാന്‍, സിന്ധു സുബ്രഹ്മണ്യന്‍, അഡ്വ. ടി.എസ് മായാദാസ്, ജയന്‍ മംഗലം, ബുഷറ റഷീദ് സംസാരിച്ചു.
എം.എല്‍.എയുടെ ഫണ്ട് വിനിയോഗം സുതാര്യമാക്കണമെന്നും വടക്കാഞ്ചേരിയോടുള്ള അവഗണന അവസാനിപ്പിയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ അനില്‍ അക്കര എം.എല്‍.എയുടെ പാലസ് റോഡിലെ ഓഫിസിലേയ്ക്കു മാര്‍ച്ച് നടത്തിയത്. സി.പി.എം ഏരിയാ സെക്രട്ടറി പി.എന്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. നന്ദീഷ് അധ്യക്ഷനായി. എം.ആര്‍ അനൂപ് കിഷോര്‍, എം.ജെ ബിനോയ്, മിഥുന്‍ സജീവ്, കെ.പി മദനന്‍ സംസാരിച്ചു. സംസ്ഥാന പാതയുടേയും ഗ്രാമീണ റോഡുകളുടേയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റിയുടെ പട്ടണ ഹൃദയത്തിലെ ശയനപ്രദക്ഷിണം. നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.എം ഗോപീ ദാസ് അധ്യക്ഷനായി. ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, അഡ്വ. ഗിരിജന്‍, കെ.ബി ചന്ദ്രശേഖരന്‍, എസ്. രാജു, കൃഷ്ണ കുമാര്‍, പ്രദീപ് അയ്യത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."