ശബരിമലയിലെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബജറ്റില്‍ വകയിരുത്തിയതും ചെലവഴിച്ചതും സംബന്ധിച്ച വിശദമായ കണക്കുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.
ശബരിമലയ്ക്കുവേണ്ടി ബജറ്റില്‍ വകകൊള്ളിച്ച കുറഞ്ഞ തുകപോലും ചെലവഴിക്കാതെയാണ് മുഖ്യമന്ത്രിയുടെ വലിയ അവകാശവാദം.
വരുമാന നഷ്ടം നികത്താന്‍ 100 കോടി പ്രഖ്യാപിച്ചെങ്കിലും ഈ ഇനത്തിലും തുകയൊന്നും ചെലവഴിച്ചിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 -17ല്‍ 25 കോടിയും 2017-18ല്‍ 25 കോടിയും 2018-19ല്‍ 28 കോടിയും ബജറ്റില്‍ വകയിരുത്തിരുന്നെങ്കിലും 47.4 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലയളവില്‍ 1500 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ശബരിമലയില്‍ നടത്തിയിട്ടുള്ളതെന്നും ഇന്ദിരാഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."