HOME
DETAILS

കര്‍ണാടക സര്‍ക്കാരും കാര്‍ഷിക വായ്പ എഴുതിത്തള്ളി

  
backup
June 21 2017 | 20:06 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0

ബംഗളൂരു: കര്‍ണാടകയിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണത്തുടര്‍ച്ച ലക്ഷ്യം വച്ചാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് ഉദാര സമീപനം സ്വീകരിച്ചിരിക്കുന്നത്.
ജൂണ്‍ 20 വരെ 50,000 രൂപ വരെ വായ്പയെടുത്ത കര്‍ഷകരുടെ കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുക. കടങ്ങള്‍ എഴുതിത്തള്ളുന്നതിന് സര്‍ക്കാരിന് 8,165 കോടി രൂപയുടെ അധിക ചെലവാണ് വരുന്നത്.
ഇന്നലെ നിയമസഭയില്‍ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നാലാമത്തെ സംസ്ഥാനമാണ് കര്‍ണാടക. നേരത്തെ ഉത്തര്‍പ്രദേശും പിന്നാലെ മഹാരാഷ്ട്രയുംപഞ്ചാബുമാണ് കാര്‍ഷിക കടങ്ങള്‍  എഴുതിത്തള്ളിയ മറ്റ് സംസ്ഥാനങ്ങള്‍. നിയമസഭയിലെ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി, സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു.
കടം എഴുതിത്തള്ളല്‍ സംസ്ഥാനത്തെ 22 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സംസ്ഥാനം കടുത്ത വരള്‍ച്ചയിലായിരുന്നു. ഇതേ തുടര്‍ന്ന് വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
അതെസമയം തങ്ങളുടെ സമ്മര്‍ദ്ദമാണ് വായ്പ എഴുതിത്തള്ളാന്‍ കാരണമെന്ന്  ബി.ജെ.പി അവകാശപ്പെട്ടു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജൂലൈയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യദ്യൂരപ്പ ഉപവാസം നടത്താന്‍ തീരുമാനിച്ചിരുന്നു.
കടങ്ങള്‍ എഴുതിത്തള്ളിയ മുഖ്യമന്ത്രിയുടെ നടപടിയെ കര്‍ഷക സംഘടനാ നേതാവ് കോദിഹള്ളി ചന്ദ്രശേഖര്‍ സ്വാഗതം ചെയ്തു. ദേശസാല്‍കൃത ബാങ്കുകളിലുള്ള 3000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  26 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  35 minutes ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  5 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  5 hours ago