ഹോങ്കോങ് പ്രക്ഷോഭ നേതാവിനെതിരേ ചുറ്റിക ആക്രമണം
ഹോങ്കോങ്: സര്‍ക്കാരിനെതിരേ നടത്തുന്ന പ്രതിഷേധത്തില്‍ ജനാധിപത്യ നേതാവ് ജിമ്മി ശാമിനെതിരേ ചുറ്റിക ആക്രമണം. കോലൂന് മേഖലയില്‍ മോങ് കോക്ക് ജില്ലിയില്‍ അഞ്ചുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ അധികൃതര്‍ തൃപ്തി പ്രകടിപ്പിച്ചു. ആക്രമത്തെ തുടര്‍ന്ന് ജനാധിപത്യ പോരാട്ട സംഘടനയായ സിവില്‍ ഹ്യൂമണ്‍ റൈറ്റ് ഫ്രണ്ട് (സി.എച്ച്.ആര്.എഫ്) നേതാവ് കൂടിയായ ശാം തെരുവില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഭരണാധികാരി കാരി ലാം വാര്‍ഷിക പ്രഭാഷണം റദ്ദാക്കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
സമാധാനപരമായ പ്രതിഷേധത്തിനിടെയാണ് ആക്രമിക്കപ്പെട്ടതെന്ന് ആക്ടിവിസ്റ്റ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ സര്‍ക്കാരിനെ പിന്തുണക്കുന്നവരാണെന്ന് സി.എച്ച്.ആര്.എഫ് ആരോപിച്ചു. ഹോങ്കോങ്ങില്‍ പ്രതിഷേധം തുടങ്ങിയതിന് ശേഷം രണ്ടാം തവണയാണ് ശാം ആക്രമിക്കപ്പെടുന്നത്. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുള്ളയാളാണ് ശാം.
എല്‍.ജി.ബി.ടി അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് മുന്നിലും ഇദ്ദേഹം ശക്തമായുണ്ടായിരുന്നു. ജൂണ്‍ മുതല്‍ ഹോങ്കോങ്ങില്‍ സി.എച്ച്.ആര്.എഫിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ നിരവധി മാര്‍ച്ചുകള്‍ നടന്നിട്ടുണ്ട്.
ശാമിനെതിരേയുള്ള ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."