HOME
DETAILS

തിരിമറിയോ അട്ടിമറിയോ നടത്തിയാല്‍ നെഹ്‌റുവിന്റെ ചരിത്രം മായ്ക്കാനാവില്ല: സമദാനി

  
backup
November 14 2018 | 02:11 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%a8%e0%b4%9f%e0%b4%a4

കോഴിക്കോട്: ദേശീയ വീക്ഷണത്തോടെ ചിന്തിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന് ആദ്യവും അവസാനവും ഇന്ത്യയായിരുന്നുവെന്ന് എം.പി അബ്ദുസ്സമദ് സമദാനി. ജവഹര്‍ലാല്‍ നെഹ്‌റു എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഇന്ത്യയെ കണ്ടെത്തല്‍ ഒരു പുനര്‍വായന' സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഗൃഹാതുരത്വമാണ് നെഹ്‌റു. നെഹ്‌റുവിലേക്കുള്ള തിരിച്ചുപോക്ക് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണന്നും യുവതലമുറയെ കുടൂതലായും നെഹ്‌റുവിലേക്ക് വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണന്നും സമദാനി അഭിപ്രായപ്പെട്ടു.
ചരിത്രത്തിലെ യുഗ പുരുഷനാണ് നെഹ്‌റു. ചരിത്രത്തിന്റെ അകത്തളത്തില്‍ നിന്ന് നഹ്‌റുവിനെ ആര്‍ക്കും ബഹിഷ്‌കരിക്കാന്‍ കഴിയില്ല. സങ്കുചിത ചിന്താഗതിക്കാര്‍ അത്തരത്തില്‍ ചിന്തിക്കുമെങ്കിലും ഇന്ത്യയുള്ള കാലത്തോളം നെഹ്‌റുവിന്റെ ചിന്തയും പേരും ഉയര്‍ന്നുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീര്‍ണതകളുടെ ഇന്നില്‍ നിന്ന് ഇന്ത്യ നെഹ്‌റുവിലേക്ക് തിരിഞ്ഞുനടക്കും. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ വീണ്ടെടുത്ത നെഹ്‌റുവിനു മാത്രമേ ഇന്നത്തെ ഇന്ത്യയെ വീണ്ടെടുക്കാനാവൂ. രാജ്യം നേരിട്ട വെല്ലുവിളികളെ തരണം ചെയ്തു മുന്നോട്ടുനയിച്ച കപ്പലിലെ കപ്പിത്താനായിരുന്നു നെഹ്‌റു. മതേതര ഇന്ത്യക്കെതിരേ ഇന്നു ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ നെഹ്‌റുവിന്റെ കാലത്തും തലപൊക്കിയിരുന്നു. അന്ന് അത്തരം പത്തികള്‍ നെഹ്‌റു താഴ്ത്തിച്ചത് ചരിത്രമാണ്. നെഹ്‌റുവിന്റെ ചിന്തകള്‍ അദ്ദേഹം ജീവിച്ചിരുന്ന കാലത്തേക്കാളും ഇന്നു പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. ഗാന്ധിയന്‍ ചിന്തകളില്‍ പിന്‍പറ്റാതെ സ്വന്തം വീക്ഷണത്തില്‍ ഉറച്ചുനിന്ന ഗാന്ധിശിഷ്യന്‍ കൂടിയായിരുന്നു നെഹ്‌റു. അതിനാലാണ് രാജ്യത്തെ നയിക്കാനുള്ള ചുമതല ഗാന്ധി നെഹ്‌റുവിനെ ഏല്‍പ്പിച്ചത്. ഗാന്ധി അടിയുറച്ച വിശ്വാസിയായിരുന്നുവെങ്കില്‍ നെഹ്‌റു അവിശ്വാസിയും എന്നാല്‍ വിശ്വാസികള്‍ക്കു വേണ്ടി വാദിക്കുന്ന നേതാവു കൂടിയായിരുന്നു. വിശ്വാസിയല്ലെന്ന് ഉറക്കെപ്പറഞ്ഞ് വിശ്വാസികള്‍ക്കൊപ്പം നിന്ന നേതാവു കൂടിയാണ് അദ്ദേഹം. നെഹ്‌റുവിനെ തള്ളിപ്പറഞ്ഞ് സ്വതന്ത്ര്യ സമരപ്രസ്ഥാനങ്ങളുടെ അടയാളമായ നെഹ്‌റുവിന്റെ തൊപ്പിയും ജാക്കറ്റും പേരുമാറ്റി മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നവരാണ് ഇന്നുള്ളത്. ഇത്തരം പ്രവൃത്തി ചരിത്രത്തെ നിഷേധിക്കുന്നതിനു തുല്യമാണ്. തിരിമറിയോ അട്ടിമറിയോ നടത്തിയാല്‍ നെഹ്‌റുവിന്റെ ചരിത്രം മായ്ച്ചുകളയാനാകില്ല. കലര്‍പ്പില്ലാത്ത ജനസ്‌നേഹിയായിരുന്ന നെഹ്‌റു അക്ഷരാര്‍ഥത്തില്‍ മനുഷ്യത്വവാദിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ. ഡോ ആര്‍സു മുഖ്യപ്രഭാഷണം നടത്തി. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന സെമിനാറില്‍ അക്കാദമി ചെയര്‍മാന്‍ വി. അബ്ദുറസാഖ് അധ്യക്ഷനായി. തായാട്ട് ബാലന്‍, അബ്ദുള്‍ നാസര്‍ ഫൈസി കൂടത്തായി, അഡ്വ. എം. ശശിധരന്‍, പി.എം അബ്ദുറഹ്മാന്‍, ബീന പൂവ്വത്തില്‍, നിജേഷ് അരവിന്ദ്, ഡോ. പി. ശ്രീമാനുണ്ണി, പി. പ്രദീപ്കുമാര്‍ സംസാരിച്ചു. അക്കാദമി ജന. കണ്‍വീനര്‍ എം. പ്രകാശന്‍ സ്വാഗതവും കെ.കെ പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago