റമദാനിലെ ആത്മീയത തുടര്‍ ജീവിതത്തിലും വേണം: ഖാസി
കോഴിക്കോട്: റമദാനില്‍ വിശ്വാസികള്‍ ആര്‍ജിച്ചെടുത്ത ആത്മീയത തുടര്‍ ജീവിതത്തിലും വേണമെന്നും പെരുന്നാള്‍ ആഘോഷങ്ങള്‍ മതപരമായി പരിമിതപ്പെടുത്തണമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റി അരയിടത്തുപാലത്ത് സംഘടിപ്പിച്ച മതപ്രഭാഷണത്തിന്റെ ഇന്നലെ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. സാഹിത്യകാരന് കെ.പി രാമനുണ്ണി മുഖ്യാതിഥിയാരുന്നു. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. അലവികുട്ടി ഒളവട്ടൂര്‍, മുഹമ്മദ് സമീര്‍, ഇസ്മാഈല്‍ മൗലവി, ഹാഫിള് അബ്ദുന്നാസര്‍ മാലവി, ഹാഫിള് അബ്ദുറഹ്മാന് ദാരിമി, ശുക്കൂര്‍ മാസ്റ്റര്‍ സംബന്ധിച്ചു. ഒ.പി അശ്റഫ് സ്വാഗതവും ആര്.സി സലീം നന്ദിയും പറഞ്ഞു.
മതപ്രഭാഷണം ശനിയാഴ്ച സമാപിക്കും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."