HOME
DETAILS

സമ്പൂര്‍ണ കാന്‍സര്‍മുക്ത പഞ്ചായത്താകാന്‍ കൊടിയത്തൂര്‍

  
backup
November 14 2018 | 03:11 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d

മുക്കം: പൂര്‍ണമായും കാന്‍സര്‍ മുക്ത പഞ്ചായത്ത് ആകാനൊരുങ്ങി കൊടിയത്തൂര്‍. ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ കാന്‍സര്‍ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര പദ്ധതിയാണ് ഭരണസമിതി വിഭാവനം ചെയ്യുന്നത്. അടുത്തിടെ പഞ്ചായത്തില്‍ അപകടകരമാം വിധം കാന്‍സര്‍ രോഗികളുടെയും രോഗ ലക്ഷണമുള്ളവരുടെയും എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കാന്‍സര്‍ മുക്ത കൊടിയത്തൂര്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തിന്റെ കണക്കനുസരിച്ച് 200ല്‍പരം പേരാണ് കാന്‍സര്‍ രോഗമോ രോഗലക്ഷണമോ ആയി ചികിത്സയിലുള്ളത്. ഓരോ വര്‍ഷവും 50 ഓളം പേരില്‍ പുതിയതായി രോഗലക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡില്‍ നിന്നും പത്ത് പേരെ വീതം തെരഞ്ഞെടുത്ത് 160 പേര്‍ക്കും പഞ്ചായത്തിലെ കൊടിയത്തൂര്‍, തോട്ടുമുക്കം, ചെറുവാടി സ്‌കൂളുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കും.
ഈ വളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ 5000ത്തോളം വീടുകളിലെത്തി സര്‍വേ നടത്തും. സര്‍വേയിലൂടെ കണ്ടെത്തിയ രോഗലക്ഷണമുള്ളവര്‍ക്ക് മെഗാ മെഡിക്കല്‍ ക്യാംപും തുടര്‍ചികിത്സയും പുനരധിവസവും ഉറപ്പാക്കും.പദ്ധതിയുടെ ഭാഗമായി ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വളണ്ടിയര്‍മാര്‍ക്കായി ഏകദിന പരിശീലനം നല്‍കി.
തുടര്‍ന്ന് വാര്‍ഡ് തലത്തില്‍ നടപ്പിലാക്കേണ്ട കര്‍മപദ്ധതികള്‍ക്കും രൂപം നല്‍കി. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, സണ്ണി വെള്ളാഞ്ചിറ, ആമിന പാറക്കല്‍ സംസാരിച്ചു. പരിശീലന ക്ലാസിന് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. കൃഷ്ണ പൈ, ഡോക്ടര്‍മാരായ വി.സി രവീന്ദ്രന്‍, അമൃത നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു

Others
  •  2 days ago
No Image

കഞ്ചാവ് കേസ്: യു.പ്രതിഭ എം.എല്‍.എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

Kerala
  •  2 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested

Trending
  •  2 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

Kerala
  •  2 days ago
No Image

രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം

National
  •  2 days ago
No Image

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്‌റംഗ്ദള്‍- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  2 days ago
No Image

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ;  ഇടിമിന്നലിനും സാധ്യത

Weather
  •  2 days ago
No Image

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

National
  •  2 days ago