റോഡില്‍ പാഴായത് ലിറ്റര്‍ കണക്കിന് കുടിവെള്ളം
തേഞ്ഞിപ്പലം: പൈപ്പിന്റെ തകരാറ് മുലം കുടിവെള്ളം റോഡില്‍ ഒഴുകി പാഴായി. ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചെനക്കലങ്ങാടി ഇരുമ്പോത്തിങ്ങല്‍ എസ്.സി കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയില്‍ സ്ഥാപിച്ച പൈപ്പ് തകര്‍ന്നാണ് ശുദ്ധജലം ആര്‍ക്കും പ്രയോജനപ്പെടാതെ നഷ്ടപ്പെടുന്നത്.
ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും വിനിയോഗിച്ചാണ് പ്രദേശത്തേക്ക് പൈപ്പ്ലൈന് സ്ഥാപിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ പൈപ്പ് കേടായത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൈപ്പിന്റെ ജോയിന്റ് വിട്ടാണ് കൊളത്തോട് ഭാഗത്ത് കുടിവെള്ളം പാഴാകുന്നത്. ഫിറ്റിംഗ് പ്രവൃത്തിയിലെ അപാകത മൂലമാണ് ഇത്ര പെട്ടെന്ന് പൈപ്പ് കേടാവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."