ശബരിമല; സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹം: കൊടിക്കുന്നില്‍
കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിഷയം ജനുവരി 22ന് തുറന്ന കോടതയില്‍ പരിഗണിക്കുമെന്ന സുപ്രിംകോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
റിവ്യൂ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുമെന്ന സുപ്രിംകോടതിയുടെ തീരുമാനം വിശ്വാസികളുടെ ആദ്യഘട്ട വിജയമാണ്. 22ന് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും അതിന്റെ ഒരു സൂചനയാണ് ഈ വിധിയിലൂടെ കാണുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്.
പിടിവാശി ഒഴിവാക്കി സമവായത്തിലൂടെ മണ്ഡല മകരവിളക്ക് ഉത്സവം സുഗമമാക്കുന്നതിന് വേണ്ട നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. അന്തിമ വിധി വരുന്നതു വരെ ശബരിമല സ്ത്രീ പ്രവേശന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്ന നിലപാട് മാറ്റണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
തുറന്ന കോടതിയില്‍ റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കാമെന്ന സുപ്രിംകോടതി വിധി വിശ്വാസികളുടെ വിജയമാണെന്നും ഈ വിധിയെ സ്വാഗതം ചെയ്യുന്നതായും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."