കര്‍ഷക സംസ്കൃതി തിരിച്ചുപിടിക്കാന്‍ പരിയാരം പഞ്ചായത്ത്
തളിപ്പറമ്പ്: ഒരുകാലത്ത് നെല്‍വയലുകള്‍ സജീവമായിരുന്ന പരിയാരം ഗ്രാമം കാര്‍ഷിക രംഗത്തെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പരിയാരം പാടശേഖര സമിതിയും സ്വാശ്രയ സംഘങ്ങളും ചേര്‍ന്നാണ് ജൈവകാര്‍ഷിക മേഖലയില്‍ കൈകോര്‍ത്തത്. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ തരിശ് വയല്‍ ഉള്‍പ്പടൈ അഞ്ച് ഹെക്ടറിലധികം വയലിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. പാടശേഖര സമിതിയും പുരുഷ സ്വയംസഹായ സംഘവും പ്രദേശത്തെ കര്‍ഷകരും ഒറ്റക്കെട്ടായി പാടത്തിറങ്ങി ഞാറുനടീല്‍ ഉത്സവം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി. രജ്ഞിത്ത് അധ്യക്ഷനായി. പഞ്ചായത്തംഗം പി.വി സജീവന്, കൃഷി ഓഫിസര്‍ എം.പി ഗംഗാധരന്, പാടശേഖര സമിതി പ്രസിഡന്റ് എസ്.വി ഗോവിന്ദന്, സെക്രട്ടറി എസ്.കെ സന്തോഷ് കുമാര്‍, സി. ഉണ്ണികൃഷ്ണന്, കെ.പി കേളു, ഇ.സി കൃഷ്ണന്, വി.വി രാജന്, ആര്.കെ വിജയന്, ശ്രീവിദ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."