HOME
DETAILS

എക്‌സൈസ് ചമഞ്ഞെത്തി തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതിയും പിടിയില്‍

  
backup
November 14 2018 | 05:11 AM

%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f

റാന്നി ചെറുകോല്‍ മുരിപ്പേല്‍ വീട്ടില്‍ ഷിനു(34)വിനെ ആണ് കനകക്കുന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. കോഴഞ്ചേരി നാരങ്ങാനം കാണമുക്ക് ജങ്ഷനില്‍വച്ച് കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചോടെയാണ് പ്രതി പിടിയിലായത്
ഹരിപ്പാട്: എക്‌സൈസ് സംഘം എന്ന വ്യാജേനയെത്തി സ്വര്‍ണവും പണവും മൊബൈലും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെയും അറസ്റ്റ് ചെയ്തു. റാന്നി ചെറുകോല്‍ മുരിപ്പേല്‍ വീട്ടില്‍ ഷിനു(34)വിനെ ആണ് കനകക്കുന്ന് പൊലിസ് അറസ്റ്റ് ചെയ്തത്.
കോഴഞ്ചേരി നാരങ്ങാനം കാണമുക്ക് ജങ്ഷനില്‍വച്ച് കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചോടെയാണ് പ്രതി പിടിയിലായത്. ആലുവയില്‍നിന്ന് പെയിന്റിങ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിനു കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് മറ്റു പ്രതികളുമായി പരിചയപ്പെടുന്നത്. തങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആണെന്ന് ഷിനുവിനെയും ഇവര്‍ പറഞ്ഞു വിശ്വസിപ്പിച്ചു കൂട്ടികൊണ്ടുപോവുകയായിരുന്നു. സംഭവം നടന്നു തിരികെ കായംകുളത്തു എത്തിയ ശേഷമാണ് സത്യം വെളിപ്പെടുത്തുന്നത്.
പിന്നീട് ഇവര്‍ തൃശൂരില്‍ ലോഡ്ജില്‍ ഏതാനും ദിവസം ഒന്നിച്ചു താമസിച്ചശേഷമാണ് പിരിഞ്ഞത്. കേസിലെ മറ്റ് പ്രതികളായ അറാട്ടുപുഴ കള്ളിക്കാട് തകിടിയില്‍ ഹരീഷ്‌കുമാര്‍(ഹരി-31), തൃശൂര്‍ വരവൂര്‍ പുത്തന്‍പീടികയില്‍ ഷെഹീര്‍(24), പാറളം കാവാലില്‍ മണികണ്ഠന്‍(49) എന്നിവരെ കഴിഞ്ഞ ഒന്നിന് തൃശൂരില്‍ നിന്ന് പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം 23ന് മുതുകുളം തെക്ക് സ്വദേശി സജീവന്റെ വീട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. ഹരിപ്പാട് എക്‌സൈസ് ഓഫിസില്‍ നിന്നാണെന്ന് പറഞ്ഞെത്തിയായിരുന്നു തട്ടിപ്പ്.
കളിത്തോക്കുമായി എത്തിയ സംഘം സജീവനെ ഭീഷണിപ്പെടുത്തി മൂന്നുപവന്റെ മാല, ബാഗില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപ, 12,000 രൂപയോളം വിലവരുന്ന മൊബൈല്‍ എന്നിവയാണ് എടുത്തത്. തട്ടിപ്പിനുശേഷം ഇവര്‍ ഓട്ടോ വിളിച്ചുവരുത്തി കടന്നുകളയുകയായിരുന്നു. എസ്.ഐ ജി.സുരേഷ്‌കുമാര്‍, സി.പി.ഒമാരായ പദ്മരാജന്‍, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  11 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago